You are Here : Home / USA News

റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സുകള്‍ക്കു തുടക്കം കുറിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റര്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, March 13, 2018 10:46 hrs EDT

ഡാളസ്: ഇന്ത്യ പ്രസ്സ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപറ്ററിന്റെ നേതൃത്വത്തില്‍ ദേശീയ, പ്രാദേശീക തലങ്ങളിലെ വിവിധ സംഘടനാ നേതാക്കളെ ഏകോപിച്ചു നടത്തിയ റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സും , സിംപോസിയവും വന്‍ വിജയമായി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപറ്ററിന്റെ 201819 വര്‍ഷത്തിലെ പ്രവര്‍ത്തനോദ്ഘാടനവും തദവസരത്തില്‍ നടന്നു. ഇര്‍വിങ്ങിലെ പസന്ത് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച വൈകുന്നേരമായിരുന്നു പരിപാടികള്‍. ഡാളസ് ചാപറ്റര്‍ പ്രസിഡന്റ് റ്റി സി ചാക്കോ അധ്യക്ഷത വഹിച്ചു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജിലി ജോര്‍ജ് ഏവര്‍ക്കും ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. ചാപറ്ററിന്റെ നേതൃത്വത്തില്‍ 201819 വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന നൂതന പരിപാടികളെക്കുറിച്ചു റ്റി. സി ചാക്കോ വിവരിച്ചു. പ്രസ് ക്ലബിന്റെ ഭാവിയിലെ ദേശീയ കണ്‍വന്‍ഷന്‍ ഡാലസില്‍ നടത്താനുള്ള സന്നദ്ധതയും പ്രത്യാശയും പ്രകടിപ്പിച്ചു അദ്ദേഹം മധു കൊട്ടാരക്കരയുടെ നേത്രൃത്വത്തിലുള്ള ദേശീയ സംഘടനക്കു ചാപ്റ്ററിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.

 

ഫോമാ, കേരള അസോസിയേഷന്‍ ഓഫ് ഡാളസ്, ഇന്‍ഡ്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍, ഡാളസ് മലയാളി അസോസിയേഷന്‍ (ഡിഎംഎ), ഇര്‍വിങ് ഡിഎഫ് ഡബഌൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് ,ഡാളസ് എയ്‌സ് ലയണ്‍സ് ക്ലബ്, റാന്നി അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇന്‍ഡ്യാ പ്രസ് ക്ലബിന് വളര്‍ച്ചയുടെ പടവുകള്‍ കീഴടക്കാനാവട്ടെ എന്ന് ഫോമയുടെ മുതിര്‍ന്ന നേതാവും, പ്രസിഡണ്ട് സ്ഥാനാര്‍ഥിയും, ഡാളസ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ഫിലിപ്പ് ചാമത്തില്‍ ആശംസിച്ചു. സത്യസന്ധമായ വാര്‍ത്തകള്‍ നിരന്തരം എത്തിക്കുന്ന ഇന്ത്യ പ്രസ്സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെ ഇര്‍വിങ് ഡിഎഫ് ഡബഌൂ ഇന്ത്യന്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റും ഇന്‍ഡ്യാ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്റര്‍ സെക്രട്ടറിയുമായ ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ പ്രകീര്‍ത്തിച്ചു. കാലത്തിന്‍െറ മാറ്റങ്ങള്‍ക്കനുസരിച്ചു പ്രസ് ക്ലബിന്റെ കാഴ്ചപ്പാടിലും മാറ്റങ്ങളുണ്ടാകട്ടെയെന്നു ഡാളസ് എയ്‌സ് ലയണ്‍സ് ക്ലബിനെ പ്രതിനിധീകരിച്ചു ജോജോ കോട്ടക്കല്‍ ആശംസകള്‍ നേര്‍ന്നു. കേരള അസോസിയേഷാന്‍ ഓഫ് ഡാളസ് സെക്രട്ടറി ഡാനിയേല്‍ കുന്നില്‍, അസോസിയേഷനെ പ്രതിനിധീകരിച്ചു എല്ലാ സഹായസഹകരങ്ങളും പിന്തുണയും ചാപ്റ്ററിനു വാഗ്ദാനം ചെയ്തു. പ്രസ് ക്‌ളബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു എല്ലാ ഭാവുകങ്ങളും നേര്‍ന്നു ഡിഎംഎംയെ പ്രതിനിധീകരിച്ചു സുജന്‍ കാക്കനാട് സംസാരിച്ചു.

 

കലാ കായികാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമപ്രവര്‍ത്തകര്‍ മുന്‍തൂക്കം നല്‍കണമെന്ന് റാന്നി അസോസിയേഷന്‍ പ്രസിഡണ്ട് ഷിജു എബ്രഹാം തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഡാളസ് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എബ്രഹാം തോമസ് മാധ്യമപ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികളെപറ്റി സംസാരിച്ചു. "മാറുന്ന സാഹചര്യത്തില്‍ മാധ്യമ ശൈലിയില്‍ മാറ്റം അനിവാര്യമോ" എന്ന വിഷയത്തില്‍ ബിജിലി ജോര്‍ജ് മോഡറേറ്ററായി സിമ്പോസിയവും ചര്‍ച്ചകളും തുടര്‍ന്ന് നടന്നു. വിവിധ സംഘടനകളില്‍ നിന്നെത്തിയവരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളാലും പുരോഗമിച്ച റൌണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് വന്‍വിജയമായി. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന ഇന്ത്യ പ്രസ്സ്ക്ലബ്ബ് ഓഫ് നോര്‍ത്ത് ടെക്‌സാസിന്റെ ആദ്യ പ്രസിഡന്റ് എബ്രഹാം തെക്കേമുറിയെ, റ്റി സി ചാക്കോയുടെ നേതൃത്വത്തില്‍ പ്രസ് ക്ലബ് അംഗങ്ങള്‍ പൊന്നാടയണിയിച്ച് ചടങ്ങില്‍ ആദരിച്ചു. ജോ. സെക്രട്ടറി മാര്‍ട്ടിന്‍ വിലങ്ങോലില്‍ നന്ദി പ്രകാശനം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More