You are Here : Home / USA News

പുണ്യാളന്‍ അഗര്‍ബത്തീസ് ജര്‍മനിയില്‍ മൂന്ന് കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിയ്ക്കും

Text Size  

Story Dated: Thursday, January 30, 2014 06:28 hrs UTC

ബര്‍ലിന്‍: മലയാളക്കരയെ കുടുകുടാ ചിരിപ്പിച്ച ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസ് ജര്‍മനിയിലെ മൂന്നു കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിയ്ക്കും.

ആദ്യപ്രദര്‍ശനം ബര്‍ലിനിലെ ഇന്‍ഡോ ജര്‍മന്‍ ഫിലിം വാരത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ട് (ഞായര്‍) ബര്‍ലിനിലെ ബാബിലോണ്‍ തീയേറ്റര്‍ കോംപ്‌ളെക്‌സിലാണ് (റോസാ ലുക്‌സംബര്‍ഗ് സ്ട്രാസെ 30,10178) പ്രദര്‍ശിപ്പിയ്ക്കുന്നത്. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയ്ക്കാണ് പ്രദര്‍ശനം.( Babylon, Rosa-Luxemburg-Strasse 30, 10178 Berlin).
രണ്ടാമത്തെ പ്രദര്‍ശനം ഫെബ്രുവരി 15 ന്(ശനി) ഫ്രാങ്ക്ഫര്‍ട്ടിലാണ്. രാവിലെ 11.30 നാണ് പ്രദര്‍ശനം(പ്രവേശനം 11 മണി മുതല്‍). Orfeos Erben Hamburger Allee 45, Frankfurt, 60486.

മൂന്നാമത്തെ പ്രദര്‍ശനം ഫെബ്രുരി 15 ന്(ശനി) ബോഹുമിലാണ്. ഉച്ചകഴിഞ്ഞ് രണ്ടു മണിയ്ക്കാണ് പ്രദര്‍ശനം.(പ്രവേശനം 1.30 മുതല്‍). Endstation Kino, Wallbaumweg 108, 44892, NRW Bochum.

ഡ്രീംസ് ആന്റ് ബിയോണ്ട് അവതരിപ്പിയ്ക്കുന്ന പുണ്യാളന്‍ അഗര്‍ബത്തീസ് 2013 ല്‍ റിലീസ് ചെയ്ത മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. 137 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്നത് രഞ്ജിത്ത് ശങ്കറാണ്.

ജയസൂര്യ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇടവേള ബാബു, ടി.ജി.രവി, മാള അരന്ദന്‍, നൈല ഉഷ, അജു വര്‍ഗീസ്, തെസ്‌നിഖാന്‍ തുടങ്ങിയവര്‍ വേഷമിടുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജി പാല്‍ ഈണം നല്‍കിയിരിയ്ക്കുന്നു. സുജിത് വാസുദേവ്, ലിജോ പോള്‍, മനോജ് പൂങ്കുന്നം, അനില്‍ കുര്യന്‍,അജയ് കുമാര്‍, നാഥന്‍ മണ്ണൂര്‍, ശ്രീജിത് ഗുരുവായൂര്‍, സമീറാ സനീഷ്, ജീവന്‍, എല്‍ദോ ജോര്‍ജ്, എസ് ദിനേഷ്, സിനറ്റ് സേവ്യര്‍, ആന്റണി സ്റ്റീഫന്‍സ് എന്നിവരാണ് ചിത്രത്തിന്റെ അംിയറയില്‍ പ്രവര്‍ത്തിച്ചിരിയ്ക്കുന്നത്. തൃശൂരിന്റെ സാംസ്‌കാരിക തലങ്ങളുടെ മനോഹാരിത കാമറാക്കണ്ണുകള്‍ ഒപ്പിയെടുത്തു മെനഞ്ഞ രംഗങ്ങള്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തെ മിഴിവുറ്റതാക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.

ജര്‍മനിയിലെ ഇന്‍ഡ്യന്‍വുഡിന്റെ ബാനറില്‍ ബോണിലെ ഡോ. ജെയ്മി കുര്യാക്കോസാണ് ചിത്രം ജര്‍മനിയില്‍ പ്രദര്‍ശിപ്പിയ്ക്കുന്നത്. മുതിര്‍ന്നവര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടില്‍ 9 യൂറോയും 12 വയസുവരെയുള്ള കുട്ടികള്‍ക്ക് 7 യൂറോയുമാണ് ടിക്കറ്റ് നിരക്ക്. ബോഹുമില്‍ 8,50 യൂറോയാണ് നിരക്ക്. കൂടാതെ കൊച്ചുകുട്ടികള്‍ക്കും സ്റ്റുഡന്‍സിനും പ്രത്യേക കിഴിവ് അനുവദിയ്ക്കുമെന്ന് പ്രദര്‍ശകന്‍ ഡോ.ജേമി അറിയിച്ചു. ഓണ്‍ലൈന്‍വഴി ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ താഴെക്കൊടുത്തിരിയ്ക്കുന്ന ലിങ്ക് സന്ദര്‍ശിയ്ക്കുക.

ബുക്കിംഗിന്:

INDIENWOOD ,Gemy Kuriakose,Telefon: +49 228 85427392,Fax: +49 228 85427430,Mobil: +49 175 9980330,E-Mail: info@indienwood.de
Internet: www.indienwood.de

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.