You are Here : Home / കാണാപ്പുറങ്ങള്‍

മോദിയെ സോപ്പിടാന്‍ കാവിയണിയുന്ന അമേരിക്ക

Text Size  

Story Dated: Monday, August 25, 2014 01:25 hrs UTC

പല നിറത്തിലുള്ള ഫ്രോക്ക് സ്ത്രീകള്‍ അണിയുന്നത് നമ്മള്‍ കണ്ടിട്ടുണ്ട് . ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഡല്‍ഹിയില്‍ എത്തിയ അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയോടൊപ്പം കാവി നിറത്തില്‍ നിറത്തിലുള്ള ഫ്രോക്ക് ധരിച്ച വനിതയെ കണ്ട് പലരും അത്ഭുതം കൂറി . വാണിജ്യ സെക്രട്ടറി പെനി പ്രിസ്കര്‍ എവിടെ നിന്നാണ് ഈ കാവി ഫ്രോക്ക് ഒപ്പിച്ചെടുത്തത് എന്നത് അതിശയം തന്നെ . കഴിഞ്ഞ 10 - 12 വര്‍ഷമായി നരേന്ദ്രമോദിക്ക് പാര പണിതു നടന്ന അമേരിക്കന്‍ ഭരണകൂടത്തിന്‍റെ എളിയ ബുദ്ധിയില്‍ ഉദിച്ചതായിരിക്കാം കാവി ഫ്രോക്ക് കണ്ടാല്‍ മോദിക്ക് സന്തോഷം വരുമെന്ന് .
പിറ്റേ ദിവസം സുഷമാ സ്വരാജുമൊത്ത് സംയുക്ത്ത പത്ര സമ്മേളനം നത്തിയ ജോണ്‍ കെറിസോപ്പിടലിന്‍റെ ഒരുപടി കവച്ചു വച്ചു കാവിനിറം ഊര്‍ജ്ജത്തിന്‍റെ പ്രതീകം ആണെന്ന കെറിയുടെ തട്ടിവിടല്‍ അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു .
നരേന്ദ്രമോദിയെ നരാധമന്‍ , വംശഹത്യ നടത്തിയവന്‍ എന്നൊക്കെ പറഞ്ഞു നടന്ന അമേരിക്കയുടെ മലക്കം മറച്ചിലിന് പിന്നില്‍ കച്ചവട താത്പര്യങ്ങള്‍ അല്ലാതെ ഒന്നുമില്ല . കാല്‍കാശ് കിട്ടാന്‍ അപ്പപ്പോള്‍ കാണുന്നവനെ അഛാ എന്ന് വിളിക്കുന്നവന്‍റെ ഉളുപ്പില്ലായ്മായാണ് ഇത്തരം പ്രകടങ്ങള്‍ .
അന്ന് ഇന്ത്യ ഭരിക്കുന്ന കോണ്ഗ്രസ് നേതൃത്വത്തിനു സന്തോഷം വരാന്‍ മോദിയുടെ വിസ തടഞ്ഞു . ഇവിടെയാണ് ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ കഴിവുകേട് . ഒരു തിരെഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരെ ഇത്തരം നടപടികള്‍ വിദേശരാജ്യങ്ങള്‍ എടുക്കുമ്പോള്‍ ഒറ്റകെട്ടായി ഇന്ത്യ  പ്രതിഷേധിക്കേണ്ടതായിരുന്നു . പാകിസ്ഥാനില്‍ പോയി ഒസാമ ബിന്‍ലാദനേയും കുടുംബത്തെയും വധിച്ചത്തിനു നമ്മുടെ അസംഗഡിലെയോ ഹൈദരാബാദിലെയോ മലപ്പുറത്തെയോ ജില്ലാകോടതി അമേരിക്കന്‍ പ്രസിഡന്റ് ഒബാമക്ക് നോട്ടീസ് അയച്ചാല്‍ എന്തായിരിക്കും ഗതി ? .
എന്തിനു മോദിയുടെ വിസ തടഞ്ഞു എന്ന ചോദ്യത്തിന് കെറിയുടെ ഉത്തരം വളരെ നാണം കേട്ടതായിരുന്നു . അത് മുന്‍ഭരണകൂടം ( ജോര്‍ജ്ജ് ബുഷ്‌  ) ചെയ്തതാണ് , ഞങ്ങള്‍ മോദിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് വളിച്ചചിരിയുമായി നില്‍കുന്ന കെറിയുടെ മുഖം പെട്ടന്നൊന്നും നമ്മുടെ ഓര്‍മ്മയില്‍ നിന്ന് മറയില്ല.
സെപ്റ്റംബര്‍ അവസാനവാരം നരേന്ദ്രമോദി അമേരിക്കയില്‍ എത്തുകയാണ് , രാജകീയ സ്വീകരണം ആയിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട . ഒബാമ മോദിയെ വാനോളം ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട , എന്തിന് അമേരിക്ക ഇങ്ങനെ സോപ്പടിക്കുന്നു ? ഉത്തരം ലളിതം , വരും വര്‍ഷങ്ങളില്‍ 30 - 40 ബില്ല്യണ്‍ ഡോളറിന്‍റെ ആയുധ ടെന്‍ഡര്‍ ഇന്ത്യ വിളിക്കാന്‍ പോകുകയാണ് ഇതില്‍ പകുതിയെങ്കിലും അടിച്ചടുക്കാന്‍ എത്ര സോപ്പിട്ടാലും കുഴപ്പമില്ല . രണ്ട് : ഇന്ത്യയിലെ ഇന്‍ഷുറന്‍സ് രംഗത്ത് കടന്നുവരാന്‍ നഷ്ടത്തിലോടുന്ന അമേരിക്കന്‍ കമ്പനികള്‍ക്ക് കഴിയണം . ഇന്ത്യയില്‍ വലിയ അദ്ധ്വാനമില്ലാതെ പണം വാരുന്ന ഒരു ബിസിനസ്സ് ആണ് ഇന്‍ഷുറന്‍സ് രംഗം . കാരണം 125 കോടിയില്‍ പരം ഉള്ള നമ്മുടെ ജനസംഖ്യതന്നെ , ഇന്ത്യകാരന്‍റെ മിച്ചം പിടിക്കലില്‍ കയ്യിട്ട് വരാന്‍ സായിപ്പ്കാണിക്കുന്ന അതിബുദ്ധി ആണ് ഇന്‍ഷുറന്‍സ് രംഗത്തെ വിദേശകടന്നുവരവിന് പിന്നില്‍ .
സാധാരണ ഇന്ത്യയില്‍ വരുന്ന വിദേശനേതാക്കള്‍ പ്രതിപക്ഷനേതാക്കളെകൂടി കാണാറുണ്ട് , ഇത്തവണ കെറിയും കാവി ഫ്രോക്കിട്ട പെനി മഹതിയും സോണിയാഗാന്ധിയുടെ വീടിന്‍റെ വഴിയില്‍ കൂടിപോലും  പോയില്ല . എന്തിന് മോദിയുടെ അപ്രീതിക്ക് കാരണമാകണം .
സെപ്റ്റംബറില്‍ അമേരിക്കയില്‍ എത്തുന്ന മോദിയെ RSS - ന്‍റെ കാക്കിനിക്കറിട്ട് ഒബാമ സ്വീകരിക്കാന്‍ വന്നാലും അത്ഭുതപ്പെടാന്‍ ഒന്നുമില്ല.

    Comments

    Alex Vilanilam August 25, 2014 01:26

      

    Good observation Gopi Krishna. Congrats! 

    American Pravasi Indians are stitching Kakki Nicker  and Safron coats! They have learnt that it is better to 'go with the wind'! 


    Babu Thomas Thekkekara August 25, 2014 02:47

    എഴുത്ത് എന്നത് വായില്‍ വരുന്നത് കോതക്ക് പാട്ടല്ലാ സുഹ്രുത്തെ!  


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.