You are Here : Home / USA News

ഫോമ സൺഷയിൻ റീജിയന്റെ യുവജനോത്സവം പ്രൗഡ ഗംഭീരമായി

Text Size  

Story Dated: Tuesday, November 21, 2017 01:59 hrs UTC

ടാമ്പാ: നവംബർ പതിനൊന്നാം തീയതി രാവിലെ പത്തുമണിക്ക് താമ്പായിൽ ഉള്ള സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ വിവിധ ഓഡിറ്റോറിയത്തിൽ ആരംഭിച്ച FOMAA സൺഷയിൻ റീജിയന്റെ യുവജനോൽസവം ഫോമാ സെക്രട്ടറി ജിബി തോമസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സംഗീത നടന വിസ്സമയത്തിനെ ഫ്ലോറിഡയിലെ വിവിധ ഭാഗത്തുനിന്നും 9 മലയാളി അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 250ൽപരം മത്സരാർത്ഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു. മത്സരാർത്ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ദേവാലയത്തിലെ 3 വേദികളിൽ ഒരേസമയം വിവിധ മത്സരങ്ങൾ നടന്നു. മത്സരങ്ങൾക്ക് ഫ്ളോറിഡയിലെ വിവിധ ഭാഗങ്ങളിൽനിന്നും പ്രഗത്ഭരായ വിധികർത്താക്കളായിരുന്നു നിയോഗിച്ചത്. മത്സരം വൈകുന്നേരം അഞ്ചുമണി വരെ നീണ്ടു. തുടർന്ന് ദേവാലയത്തിലെ പ്രധാനഹാളിൽ ആറു മണിക്ക് ആരംഭിച്ച ഗ്രാൻഡ് ഫിനാലെയ്ക്ക് യൂത്ത് ഫെസ്റ്റിവൽ ജനറൽ കൺവീനർ ബിജു തോണിക്കടവിൽ ഏവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് ഭദ്രദീപം തെളിയിച്ച് ഗ്രാൻഡ്ഫിനാലെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫോമാ ജോയിന്റ് ട്രഷറർ ജോമോൻ കുളപ്പുര, നാഷണൽ കമ്മിറ്റിയംഗങ്ങളായ ഷിലാ ജോസ്, ജോമോൻ തത്തംകുളം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സൺഷയിൻ റീജിയന്റെ വൈസ് പ്രസിഡന്റ് ബിനു മാമ്പള്ളി ഏവർക്കും നന്ദി രേഖപ്പെടുത്തി. സോളമൻ ജോസഫ് ആയിരുന്നു പരിപാടിയുടെ മാസ്റ്റർ ഓഫ് സെറിമണി നിർവഹിച്ചത്. തുടർന്ന് പ്രശസ്തരായ ഡാൻസ് മാസ്റ്റേഴ്സ് ടെൻസെൻ ആൻഡ് ശ്രീനയുടെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികൾ വേദിയിൽ അരങ്ങേറി. തുടർന്ന് മത്സര വിജയികൾക്ക് ട്രോഫി വിതരണം നടത്തപ്പെട്ടു. ഫ്ലോറിഡയിലെ ഫോർട്ട് ഷാർലററിൽള്ള കറി & കബാബ് റസ്റ്റോറന്റ് ഉടമ സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഭക്ഷണശാലയും ഒരുക്കിയിരുന്നു. യുവജനോത്സവത്തിന്റെ വൻ വിജയത്തിന് പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ ജഗതി നായർ , ഫോമാ നാഷണൽ കമ്മറ്റി അംഗങ്ങളായ ഷിലാ ജോസ്, ജോസ് മോൻ തത്തംകുളം,ജനറൽ കൺവീനർ ബിജു തോണിക്കടവ് മറ്റ് കമ്മിറ്റിയംഗങ്ങളായ സേവിമാത്യു ,ബാബു ദേവസ്യ , തോമസ് ഡാനിയൽ ജൂനാ, തോമസ്, സുരേഷ് നായർ, ബിഷൻ ജോസഫ്, ജിനോ വർഗീസ് , ജോമോൻ തെക്കേതൊട്ടിയിൽ, വിജയൻ നായർ, ഡോളി വേണാട്, അജനാ കൃഷ്ണൻ, ആനിനാ ലാസർ, ദിയാ കമ്പിയിൽ, ലിജൂ ആററിണി, നോയൽ മാത്യു എന്നിവർ നേതൃത്വം നൽകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.