You are Here : Home / USA News

ഫൊക്കാനാ കണ്‍വെന്‍ഷന്‍ കുടുംബ മൂല്യങ്ങളുടെ കലോത്സവം ആകുമെന്ന് ന്യുജെഴ്‌സി കിക്കോഫ്

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Friday, November 24, 2017 02:29 hrs EST

ഇസിലിന്‍ ന്യുജേഴ്‌സി: മമാങ്ക മേളകള്‍ എന്ന പ്രകടന പരത വിട്ടകന്ന്, 2018ലെ ഫൊക്കാനാ കണ്‍വെന്‍ഷന്‍, അന്തസത്തയില്‍ കുടുംബങ്ങളുടെ സമ്മേളനവും, കുടുംബ മൂല്യങ്ങളുടെ കലോത്സവവും ആകുമെന്ന്, ന്യുജേഴ്‌സിയിലെ ഇസിലിനില്‍ അരങ്ങുണര്‍ന്ന, ഫൊക്കാനാ റീജിയണല്‍ കിക്കോഫ് പ്രഖ്യാപിച്ചു. ഫൊക്കാനയുടെ ഹൃദയസ്ഥാനാണ് ന്യുജേഴി റീജിയണ്‍ എന്നതിനാല്‍ ന്യുജേഴ്‌സി കിക്കോഫ് സമ്മേളനം ഫൊക്കാനയുടെ വരുംനാളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആമുഖരേഖയായി . ഇന്ത്യയിലെ യുവ നേതാവും ആദരണീയനായ ഉമ്മന്‍ ചാണ്ടിയൂടെ പുത്രനും ന്യുഡല്ലിയില്‍ നിയമാദ്ധ്യാപകനുമായ ചാണ്ടി ഉമ്മന്‍ നിലവിളക്കില്‍ നാളമിട്ട് ഫൊക്കാനാ ന്യുജേഴ്‌സി റീജിയണല്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. മാതാപിതാക്കളോടൊപ്പം ജീവിതത്തില്‍ ആദ്യമായ് ഏതാനും ദിവസം തുടര്‍ച്ചയായി സമയം ചിലവഴിക്കാന്‍ കഴിഞ്ഞത് മലയാളികളുടെ പ്രിയ സംഘടനയായ ഫൊക്കാനയുടെ അമേരിക്കയിലെ കണ്‍വെന്‍ഷനിലായിരുന്നു എന്ന് ചാണ്ടി ഉമ്മന്‍ ഓര്‍മ്മിച്ചു.

 

ഭാരതതത്വങ്ങള്‍, ഗാന്ധി സന്ദേശം, മതേതരത്വം, കുടുംബമൂല്യങ്ങള്‍, വള്ളത്തോള്‍ കവിതകള്‍ എന്നിങ്ങനെ വിവിധ ദാര്‍ശനിക തലങ്ങളെ സ്പര്‍ശിച്ച് ഫൊക്കാനയുടെ കാലിക പ്രസക്തി ചാണ്ടി ഉമ്മന്‍ ദീപ്തമാക്കി. അനുഭവങ്ങളുടെ കലാലയങ്ങളില്‍ പാഠങ്ങള്‍ പഠിച്ച് പതം വന്ന ഫൊക്കാനാ നേതാക്കളായ തമ്പി ചാക്കോ (ഫൊക്കാനാ പ്രസിഡന്റ്), ഫീലിപ്പോസ് ഫിലിപ് (ജനറല്‍ സെക്രട്ടറി), ഷാജീ വര്‍ഗീസ് (ട്രഷറാര്‍), പോള്‍ കറുകപ്പിള്ളില്‍ ( ഫൊക്കാനാ ഫൗണ്ടേഷന്‍ ചെയര്‍മാന്‍), മാധവന്‍ ബി നായര്‍ (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍), ടി എസ്സ് ചാക്കോ(അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), സജിമോന്‍ ആന്റണി (വൈസ് പ്രസിഡന്റ് മഞ്ച്), മാലിനി നായര്‍ (നാമം പ്രസിഡന്റ്), ഉമ്മന്‍ കെ ചാക്കോ , ദേവസ്സി പാലാട്ടി, രഞ്ജിത് പിള്ള (സെക്രട്ടിമാര്‍- മഞ്ച്, കെ സി എഫ്, നാമം), റോയി എണ്ണച്ചേരില്‍ എന്നീ നേതാക്കളാണ് 2018ലെ ഫൊക്കാനാ കണ്‍വെന്‍ഷന്‍, അന്തസത്തയില്‍ കുടുംബങ്ങളുടെ സമ്മേളനവും, കുടുംബ മൂല്യങ്ങളുടെ കലോത്സവവും ആകുമെന്ന നയരൂപ സന്ദേശമുള്‍ക്കൊണ്ട് പ്രസംഗിച്ചത്. ഫൊക്കാനാ എക്‌സിക്യുട്ടിവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍,പി ആര്‍. ഓ ശ്രീ കുമാര്‍ ഉണ്ണിത്താന്‍, വക്താവ് പി ഡി ജോര്‍ജ് നടവയല്‍ എന്നിവരും പങ്കെടുത്തു. ദാസ് കണ്ണം കുഴിയില്‍ (ന്യുജേഴ്‌സി റീജിയ്ണല്‍ വൈസ് പ്രസിഡന്റ്) സ്വാഗതവും സുധാ കര്‍ത്താ (ഫൊക്കാനാ കണ്‍വെന്‍ഷന്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍) നന്ദി പ്രകാശനവും നിര്‍വഹിച്ചു. ഫൊക്കാനാ മീഡിയാ ആന്റ് കമ്മ്യുണിക്കേഷന്‍ ചെയര്‍പേഴ്‌സണ്‍ വിനീതാ നായര്‍ എം.സി. എന്ന നിലയില്‍ കിക്കോഫ് യോഗത്തെ ചടുലമായി പടവുകളേറ്റി. ജിനു ജേക്കബ് (ഈശ്വര പ്രാര്‍ത്ഥന), നവ്യ (അമേരിക്കന്‍ ദേശീയ ഗാനം), ജിനു ജേക്കബ് (ഭാരത ദേശീയ ഗാനം), മാലിനി നായര്‍ (സംഘ നൃത്തം), ശബരീ നാഥ്് നായര്‍ (ഗാന മേള) എന്നീ കലാ സംഘം കിക്കോഫില്‍ നാദദൃശ്യ സൗന്ദര്യം പൂവൃഷ്ടിയാക്കി. അമേരിക്കയിലെ മലയാളി ദൃശ്യ മാദ്ധ്യമ പ്രമുഖന്‍ സുനില്‍ ട്രൈസ്റ്റാര്‍, ഫ്‌ളവേഴ്‌സ് ടി വി, കൈരളി ടി വി എന്നീ വീഡിയോ ചാനലുകളുടെ പ്രവര്‍ത്തകര്‍ ചാനല്‍ പ്രക്ഷേപണത്തിനു വേണ്ടി യോഗ നടപടികളെ പകര്‍ത്തി. ഡിന്നറോടെ യോഗം സമാപിച്ചു.

ചിത്രങ്ങള്‍: ടൈം ലൈന്‍ ഫോട്ടോഗ്രഫി.

  Comments

  Fenny Gopalakrishnan November 24, 2017 03:46
  എന്തിനാ ചാണ്ടി കുഞ്ഞെ അമേരിക്കയില്‍ കറങ്ങി നടക്കുന്നെ? നാട്ടിലോട്ട് പോടേയ്

  Fenny Gopalakrishnan November 24, 2017 03:46
  എന്തിനാ ചാണ്ടി കുഞ്ഞെ അമേരിക്കയില്‍ കറങ്ങി നടക്കുന്നെ? നാട്ടിലോട്ട് പോടേയ്

  Juior Thampy November 24, 2017 03:44
  ഫൊക്കാന യുവ പ്രസിഡന്റിനെ നേതൃ നിരയില്‍ എത്തിച്ചില്ലെങ്കില്‍ അടുത്ത കണ്‍വന്‍ ഷനോട് കൂടി വെടി തീരും

  Jeena Maret November 24, 2017 03:37
  Fokana need young blood. Tired of seing this old school for the last 30 years. Please take a brreak

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More