You are Here : Home / USA News

പമ്പയുടെ ക്രിസ്മസ് നവവത്സാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും വര്‍ണ്ണാഭമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, January 09, 2018 05:15 hrs UTC

ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷവും, 2018ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ജനുവരി 6-ന് ശനിയാഴ്ച നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ Szechuan EastChinese Restaurant ല്‍, വിവിധ കലാ സാംസ്ക്കാരിക പരിപാടികളോടെ കൊണ്ടാടി.

പമ്പയുടെ ക്രിസ്മസ് നവവത്സരാഘോഷങ്ങള്‍ക്ക് 2017-ലെ പ്രസിഡന്റ് അലക്‌സ് തോമസ് തിരികൊളുത്തി. 2018-ലെ പ്രവര്‍ത്തനങ്ങളുെട ഉദ്ഘാടനം പ്രസിഡന്റ്‌ ജോര്‍ജ് ഓലിക്കല്‍ നിര്‍വ്വഹിച്ചു. അധ്യക്ഷ പ്രസംഗത്തില്‍ പ്രസിഡന്റ് 2018-ലെ പ്രവര്‍ത്തനങ്ങളുടെ രുപരേഖ അവതരിപ്പിച്ചു. സ്പെലിങ്ങ് ബീ കോംപറ്റീഷന്‍, വില്‍പ്പത്ര സെമിനാര്‍, വില്‍പ്പത്രം തയ്യാറാക്കല്‍ ക്യാംപ്, വൈറ്റ്ഹൗസ്, ക്യപ്പിറ്റോള്‍ ഹില്‍ ടൂര്‍, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടര്‍ റജിസ്‌ട്രേഷന്‍ കാംപയിന്‍, യൂത്ത്ഗാല എന്നിവയായിരിക്കും 2018-ലെ പ്രധാന പരിപാടികള്‍. അലക്‌സ് തോമസിന്റെ നേതൃത്വത്തില്‍ 2017-ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.

ഫൊക്കാന പ്രസിഡന്റ് തമ്പി ചക്കോ മുഖ്യ അതിഥിയായിരുന്നു. 2018-ല്‍ ഫിലഡല്‍ഫിയാല്‍ അരങ്ങേറുന്ന ഫൊക്കാന കണ്‍വന്‍ഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

ഫാദര്‍ ഫിലിപ്പ് മോഡയില്‍ നവവത്സര സന്ദേശം നല്‍കി. പോസ്റ്റ് മോഡേണ്‍ യുഗത്തിലെ മൂല്യശോഷണവും, മീഡിയാകളുടെ കുപ്രചരണങ്ങളും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിശദീകരിച്ചു. ഒന്നിലും അന്ധമായി വിശ്വാസമര്‍പ്പിക്കാതെ യാഥാര്‍ത്ഥ്യത്തെ കണ്ടെത്താന്‍ ശ്രമിക്കണമെന്ന് പറഞ്ഞു. 2018-ലെ പമ്പയുടെ പുതിയ ഭരണസമതിക്ക് ആശംസകളും നേര്‍ന്നു.

വൈസ് പ്രസിഡന്റ്‌മോഡി ജേക്കബ് "പമ്പവിഷന്‍ 2020' പമ്പയ്ക്ക് 2020- ല്‍ പുതിയൊരു കമ്യൂണിറ്റി സെന്റര്‍ എന്ന പ്രമേയം അവതരിപ്പിച്ചു. ഇതു പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്നും പറഞ്ഞു.

ഫൊക്കാന നാഷണല്‍ കോർഡിനേറ്റര്‍ സുധ കര്‍ത്ത, ഫൊക്കാന വക്താവ് ജോര്‍ജ്ജ് നടവയല്‍, ട്രൈസ്‌സ്റ്റേറ്റ് കേരളഫോറം വൈസ് ചെയര്‍മാന്‍ ഫിലീപ്പോസ് ചെറിയാന്‍, ഒര്‍മ്മ പ്രസിഡന്റ ്‌ജോസ്ആറ്റുപുറം, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല സെക്രട്ടറി തോമസ് പോള്‍ പമ്പ വിമന്‍സ് ഫോറം കോഡിനേറ്റര്‍ അനിത ജോര്‍ജ്, വൈസ് പ്രസിഡന്റ് മിനി എബി, അറ്റോര്‍ണി ബാബു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു, ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ക്ക് , സുമോദ് നെല്ലിക്കാലയും അനിത ജോര്‍ജ്ജും, നേതൃത്വം നല്‍കി. വിഭവ സമൃദ്ധമായ സദ്യയോടെ ക്രിസ്മസ്സ്, പുതുവത്‌സരാഘോഷങ്ങള്‍ സമാപിച്ചു..

പമ്പയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താൽപര്യമുള്ളവര്‍ ബന്ധപ്പെടുക: ജോര്‍ജ്ജ് ഓലിക്കല്‍ (പ്രസിഡന്റ്),215 873 4665, ജോണ്‍ പണിക്കര്‍ (ജനറല്‍ സെക്രട്ടറി) 215 605 5109, സുമോദ് നെല്ലിക്കാല (ട്രഷറര്‍) 267 322 8527, അനിത ജോര്‍ജ്ജ് (വിമന്‍സ് ഫോറം) 267 738 0576.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Trending
View More