You are Here : Home / News Plus

മലപ്പുറത്ത് സിനിമാ തിയേറ്ററില്‍ പത്ത് വയസ്സുകാരിയ്ക്ക് നേരെ പീഡനം

Text Size  

Story Dated: Saturday, May 12, 2018 12:38 hrs UTC

തിയേറ്ററില്‍ 10 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്ന നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതിക്കെതിരെ കേസ്.മലപ്പുറത്തെ ഒരു തിയേറ്ററില്‍ ഏപ്രില്‍ 18 നായിരുന്നു സംഭവം. തൃത്താല സ്വദേശി മൊയ്തീൻ കുട്ടിക്കെതിരെ ചങ്ങരംകുളം പൊലീസാണ് കേസെടുത്തത്. പ്രതി ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി.

തിയേറ്ററിലെ സിസിടിവിയിലാണ് ഈ ക്രൂര സംഭവം പതിഞ്ഞത്. ഇവര്‍ ദൃശ്യം ചൈല്‍ഡ് ലൈന് കൈമാറുകയായിരുന്നു. ഏപ്രില്‍ 26 ന് ചൈല്‍ഡ് ലൈന്‍ പൊലീസിന് ദൃശ്യങ്ങള്‍ കൈമാറിയിട്ടും വാര്‍ത്ത പുറത്തുവിട്ടശേഷം മാത്രമാണ് കേസ് എടുക്കാന്‍ തയ്യാറായിരിക്കുന്നത് എന്ന ആരോപണവും നിലവിലുണ്ട്.

അമ്മയെന്ന് തോന്നിപ്പിക്കുന്ന സ്ത്രീയോടൊപ്പമെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്. അമ്മയെയും കുട്ടിയെയും ഇയാള്‍ ഒരുമിച്ച് ലൈംഗികമായി ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

    Comments

    Prathiba May 13, 2018 06:45
    കുറ്റം മൂടിവെച്ച പോലീസ് എമാന്മാര്‍ക്കും മന്ത്രിക്കും എതിരെ എന്ത് നടപടിയെടുക്കും? രണ്ടാഴ്ച സംഭവം പൂഴ്ത്തി വെച്ചത് ഡിജിപിയും ആഭ്യന്തര മന്ത്രിയും അറിഞ്ഞു കാണുമല്ലോ. കോടതിക്ക് ഒന്നും ചെയ്യാന്‍ വയ്യെങ്കില്‍ ജനങ്ങള്‍ നിയമം കയ്യിലെടുക്കുക തന്നെ ചെയ്യും.

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.