You are Here : Home / USA News

2020 ഫോമ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ വേണമെന്ന ആഗ്രഹത്തിന് ശക്തിയേറുകയാണ്

Text Size  

Story Dated: Tuesday, May 29, 2018 07:10 hrs EDT

ന്യൂയോര്‍ക്ക്: 2020 ഫോമ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കില്‍ തന്നെ വേണമെന്ന ആഗ്രഹത്തിന് ശക്തിയേറുകയാണ്. ഫോമയുടെ മുന്‍ നേതൃത്വവും പ്രവര്‍ത്തകരും സംഘാടകരും മലയാളി മുന്നേത്തിന്റെ നിലപാടുതറ തന്നെയായ ന്യൂയോര്‍ക്കില്‍ തന്നെ അടുത്ത ഫോമ കണ്‍വന്‍ഷന്‍ വേണമെന്ന ഭൂരിപക്ഷാഭപ്രായത്തെ പിന്തുണയ്ക്കുന്നു. തെക്കന്‍ സംസ്ഥാനമായ ടെക്‌സസിലെ ഡാളസില്‍ കണ്‍വന്‍ഷന്‍ നടത്തണമെന്ന വാദവുമായി ഒരു സംഘം രംഗത്തെയിരുന്നെങ്കിലും അവരുടെ അവകാശ വാദങ്ങള്‍ക്ക് അടിത്തറയില്ലാതെ പോകുന്ന കാഴ്ചയാണ് രജിസ്‌ട്രേഷനുകള്‍ വന്നെത്തിയപ്പോള്‍ കണ്ടത്. ന്യൂയോര്‍ക്ക് റീജിയനില്‍ നിന്നും അറുപത്തഞ്ചോളം രജിസ്‌ട്രേഷനുകള്‍ വന്നപ്പോള്‍ ഡാളസിന് നല്‍കാനായത് രണ്ടെണ്ണം മാത്രം. അതിലൊന്ന് ഡാളസില്‍ നിന്നും പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്നയാളുടേത്. ഒരു രജിസ്‌ട്രേഷന്‍ മാത്രം നല്‍കാനാവുന്ന ഒരു നഗരത്തിന് എങ്ങനെയാണ് ആയിരത്തിലധികം പേരെ പങ്കെടുപ്പിച്ചു കൊണ്ടുളള ഒരു കണ്‍വന്‍ഷന് ആതിഥേയത്വം വഹിക്കാനാവുക എന്നതാണ് പ്രസക്തമായ ചോദ്യം.

പ്രാദേശിക സംഘടനകളുടെ പിന്തുണ അനുസ്യൂതം പ്രവഹിക്കും എന്ന സിദ്ധാന്തമാണ് ഡാളസ് മുന്നോട്ടു വയ്ക്കുന്നത്. രജിസ്‌ട്രേഷന്‍ നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ലോക്കല്‍ അസോസിയേഷനുകളുടെ സഹകരണം എന്ന വാദത്തിന് നിരീക്ഷകര്‍ അധികം വില കല്‍പ്പിക്കുന്നില്ല. അസംസ്‌കൃത വസ്തുവില്ലാതെ ഉല്‍പ്പന്നം നിര്‍മ്മിക്കാമെന്ന അവകാശവാദം പോലെയുളളൂ ഇതും എന്നവര്‍ വിലയിരുത്തുന്നു. പ്രീ കണ്‍വന്‍ഷന്‍ പ്രവര്‍ത്തനങ്ങളാണ് പ്രാദേശിക അസോസിയേഷനുകളുടെ ഉത്തരവാദിത്വവും കടമയും. നമ്മുടെ നഗരത്തില്‍ നടക്കുന്ന കണ്‍വന്‍ഷനിലേക്ക് സ്വന്തം മേഖലയില്‍ നിന്നു തന്നെ ഭൂരിഭാഗത്തിനെയും പങ്കെടുപ്പിക്കുക എന്നതാണ് അവരുടെ പ്രഥമ ദൗത്യം. അതിനു ശേഷമേ മറ്റു കാര്യങ്ങളിലേക്ക് പ്രാദേശിക അസോസിയേഷനുകള്‍ കടക്കേണ്ടതുളളൂ. കണ്‍വന്‍ഷന്‍ നിശ്ചയിച്ചു കഴിഞ്ഞാല്‍ മാത്രമാണ് ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ സമ്മേളനാനുബന്ധ കാര്യങ്ങള്‍ വരുന്നുളളൂ.

അതിന് മുമ്പ് പ്രാദേശിക അസോസിയേഷനുകളുടെ പിന്തുണയെക്കുറിച്ച് അധര വ്യായാമം നടത്തുന്നവരുടെ ഉദ്ദേശശദ്ധി ചോദ്യം ഇവിടെ ചെയ്യപ്പെടുകയാണ്. ഇലക്ഷനില്‍ വിജയിക്കാനുളള തന്ത്രം മാത്രമാണിതെന്ന് വിലയിരുത്തുന്നവരും ഉണ്ട്. ന്യൂയോര്‍ക്കിനു വേണ്ടി വാദിക്കുന്നവരും ഇതൊക്കെ പറയുന്നില്ലേ എന്ന ചോദ്യത്തിന് രജിസ്‌ട്രേഷന്റെ കണക്കെടുപ്പ് നടത്താനാണ് ന്യൂയോര്‍ക്ക് ബെല്‍റ്റിന്റെ മറുപടി. അറുപഞ്ചോളം രജിസ്‌ട്രേഷനെന്നാല്‍ നാനൂറോളം പേരുടെ പ്രാതിനിധ്യമാണ്. ഇതുവരെയുളള കണക്കാണ് 65. ചിക്കാഗോയിലെ ഫോമ കണ്‍വന്‍ഷന് ഒരു മാസം കൂടി അവശേഷിക്ക വേ ന്യൂയോര്‍ക്ക് മേഖലാ രജിസ്‌ട്രേഷന്‍ നൂറ് കടക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. എന്തിനും അവസാനം മാത്രം എത്തുക എന്ന മലയാളികളുടെ രീതി കണക്കിലെടുത്താല്‍ നൂറ്റമ്പതിനു മേല്‍ രജിസ്‌ട്രേഷന്‍ എത്തിയാലും അത്ഭുതപ്പെടാനില്ല. പ്രാദേശിക അസോസിയേഷനുകളുടെ കാര്യമെടുത്താലും ന്യൂയോര്‍ക്കിലെ വെല്ലാനുളള കെല്‍പ്പ് പല നഗരങ്ങള്‍ക്കുമില്ല. വിശാല ന്യൂയോര്‍ക്കിലെ പല പ്രദേശങ്ങളിലുമായി അനേകം പ്രാദേശിക അസോസിയേഷനുകളുണ്ട്.

ഇവയില്‍ ഭൂരിഭാഗവും ഫോമക്കൊപ്പമാണ്. ആകെയുളള ഒന്നോ രണ്ടോ അസോസിയേഷനകളുടെ മേനി പറയുന്നവര്‍ക്ക് അനേകം അസോസിയേഷനുകളും അവയുടെ പിന്തുണയുമുളള ന്യൂയോര്‍ക്ക് ഒരു പാഠപുസ്തകവുമാണ്. മലയാളി സാന്നിധ്യത്തിനു പുറമെ ന്യൂയോര്‍ക്ക് നല്‍കുന്ന അനുബന്ധ സൗകര്യങ്ങളും അവഗണിക്കാനാവില്ല. എവിടെ നിന്നുളളവര്‍ക്കും അനായാസം വന്നെത്താവുന്ന നഗരമാണ് ന്യൂയോര്‍ക്ക്. യാത്രാ സൗകര്യവും താമസ സൗകര്യവും അതിനു വേണ്ടുന്ന അടിസ് ഥാന ഘടകങ്ങളും നല്‍കുന്ന മറ്റൊരു നഗരം ന്യൂയോര്‍ക്കിനെപ്പോലെ എവിടെയും ഉണ്ടാ വില്ല. അതു മാത്രമല്ല ന്യൂയോര്‍ക്കിലേക്ക് വരുന്നത് മിക്ക മലയാളികള്‍ക്കും കുടുംബത്തിലേ ക്കുളള തിരിച്ചു വരവും കൂടിയാണ്. ഇവിടെ ആദ്യമെത്തി തുടര്‍ന്ന് മറ്റിടങ്ങളിലേക്ക് ചേക്ക റിയവരാണ് ഭൂരിഭാഗവും. കണ്ണിരിന്റെയും കഷ്ടപ്പാടിന്റെയും കഥകള്‍ പകല്‍ക്കിനാവാക്കി വിജയിച്ചവരാണ് ഇവിടെ നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറി അവിടെയും വിജയകഥകള്‍ തുടര്‍ന്നത്. അതുകൊണ്ടു തന്നെ അമേരിക്കന്‍ മലയാളി ജീവിത വിജയത്തിന്റെ ഒന്നാം ക്ലാസുമാണ് ന്യൂയോര്‍ക്ക്. ഗൃഹാതുരത്വത്തിന്റെ ആ ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടി വ ന്നെത്താനുളള ക്ലാസ്‌മേറ്റ്‌സ് റീയൂണിയനാണ് 2020 ന്യൂയോര്‍ക്ക് ഫോമ കണ്‍വന്‍ഷനെ ന്നും എംപയര്‍ സ്‌റ്റേറ്റ് അനുകൂലികള്‍ പറയുന്നു.

  Comments

  Thiruvalla Johny May 29, 2018 09:13
  പ്രസിഡന്റ് സ്ഥാനാര്‍ഥി ചാമത്തില്‍ ഡാലസില്‍ നിന്നാണെന്നു കേട്ടു. ഞങ്ങളാരും അറിയില്ല. ഇവിടെ പിന്തുണയില്ലാത്തയാള്‍ പ്രസിഡന്റായിട്ടു എന്തു കാര്യം?

  Fomaa lover May 29, 2018 07:46
  മക്കുണന്മാര്‍ സ്ഥാനാര്‍ഥികളായാല്‍ ആര്‍ക്ക് വോട്ട് ചെയ്യും? എന്തായാലും ജോണ്‍ സി വര്‍ഗീസിനെ പ്രസിഡന്റ് ആക്കിയാല്‍ ജോസ് ഏബ്രഹാമിനെ സെക്രട്ടറി ആക്കരുത്. തിരിച്ചും അങ്ങനെ തന്നെ. അല്ലെങ്കില്‍ പിന്നെ അന്നു തൊട്ടു അടി നടക്കും. സ്റ്റാറ്റന്‍ ഐലന്‍ഡിലെ ഗോഡ് ഫാദറന്മാരെ തറ പറ്റിക്കണം പാനലെ നമ

  നിങ്ങളുടെ അഭിപ്രായങ്ങൾ


  PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More