You are Here : Home / കാണാപ്പുറങ്ങള്‍

ആം ആദ്മി: വിജയത്തിലെ പൊരുത്തക്കേടുകള്‍

Text Size  

Story Dated: Tuesday, December 24, 2013 09:16 hrs UTC

പത്ത് പതിഞ്ച് വര്‍ഷത്തിനുശേഷം ഇന്ത്യയില്‍ വീണ്ടും ഒരു പുതിയ പാര്‍ടി തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിരിക്കുകയാണ്. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ടിക്കുമുമ്പ് ഇത്തരത്തില്‍ വിജയം നേടിയത് എന്‍ ടി രാമറാവുവിന്റെ നേതൃത്വത്തില്‍ തെലുഗുദേശവും പ്രഫുലകുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ ആസ്സാം ഗണ പരിഷത്തുമാണ്. വേണമെങ്കില്‍ സമാജ് വാദി പാര്‍ടിയും ബഹുജന്‍ സമാജ് വാദി പാര്‍ടിയും ജനതാദള്‍ യുണൈറ്റഡും നേടിയ വിജയങ്ങളും തുലം ചെയ്യാവുന്നതാണ്. അടിയന്തരാവസ്ഥക്കെതിരെ രൂപീകരിച്ച ജനതാ പാര്‍ടിയും ഇക്കൂട്ടത്തില്‍പ്പെടുന്നു.

നീലവിലുള്ള സംവിധാങ്ങളോടുള്ള മുരടിപ്പില്‍ നിന്ന് എന്നും ഇത്തരത്തിലുള്ള പ്രസ്ഥാങ്ങളോട് ജനങ്ങള്‍ ആഭിമുഖ്യം കാണിച്ചിട്ടുണ്ട്. ഇത് ഒരുതരം മാസ്സ് ഹിസ്റ്റീരിയയാണ്. ആകെ മടുക്കുമ്പോള്‍ പുതിയ ഗിരിപ്രഭാഷണക്കാരില്‍ ആകൃഷ്ടരാകുന്നത് പോലെയോ പുതിയ മരുന്നു നല്‍കുന്ന ഡോക്ടറില്‍ രോഗികള്‍ക്ക് വിശ്വാസം വരുന്നതുപോലെയോയാണ് ഇത്തരത്തിലുള്ള പ്രതിഭാസം.

അരവിന്ദ് കേജ്രിവാളിന്റെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും കഴിഞ്ഞ അഞ്ചുവര്‍ഷമായി അടുത്ത് അറിയുന്ന ആളെന്ന രീതിയില്‍ ആം ആദ്മി പാര്‍ടി എത്രകാലം പോകുമെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. 2010 നവംബറില്‍ എ രാജ 2 ജി അഴിമതിയില്‍ രാജിവച്ച്, സിഎജി റിപ്പോര്‍ട്ടും സുപ്രീം കോടതി ഇടപെടലുകളും ഇന്ത്യന്‍ ജനതയെ അസ്വസ്തമാക്കി മാസങ്ങള്‍കുശേഷമാണ് അണ്ണാ ഹസാരയുയുടെ സമരങ്ങള്‍ ആരംഭിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 2011 ഏപ്രിലില്‍. രാജയും കനിമൊഴിയുമൊക്കെ ജയിലിലായ കാലഘട്ടത്തിലാണ് അഴിമതി വിരുദ്ധ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നത്.

2011  ഫെബ്രുവരിയില്‍ മിസോറാമില്‍ നടന്ന എന്‍ജിഒ മീറ്റിങിലാണ് ഇത്തരം സമരങ്ങള്‍ നടത്താന്‍ അവസാ രൂപരേഖ തയ്യാറാക്കുന്നത്. ആര്‍എസ്എസ്, ശ്രീ ശ്രീ രവിശങ്കര്‍, കാത്തലിക്ക് ബിഷപ്പ് കോണ്‍ഫറന്‍സ്, വിവിധ നക്സല്‍ മാവോയിസ്റ്റ് ആഭിമുഖ്യമുള്ള തരികിട സംഘടകള്‍, അമേരിക്ക- സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കൊഴുത്ത ഫൌണ്ടേഷനുകളില്‍നിന്ന് പണം പറ്റുന്ന എന്‍ജിഒകള്‍ ആയിരുന്നു ഈ മീറ്റിങില്‍ പങ്കെടുത്തത്. ഈ മിറ്റിങിന്റെ പ്രമുഖ നടത്തിപ്പുകാരി സോണിയാ ഗാന്ധിയുടെ കൂട്ടുകാരിയും ദേശീയ ഉപദേശക സമിതി അംഗവുമായ മുന്‍ ഐഎഎസുകാരി അരുണ റോയി ആയിരുന്നു. ഇവരുടെ മുഖ്യശിഷ്യനാണ് അരവിന്ദ് കേജ്രിവാള്‍.
സമരപരിപാടികള്‍ തെരുവിലേക്ക് ഇറക്കുന്നതില്‍ അരുണ റോയി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പക്ഷേ യോഗത്തിലെ പൊതുവികാരം അവര്‍ക്കെതിരായി. അവസാനം ശിഷ്യന്‍ കേജ്രിവാള്‍ പുതിയ ഗുരുവായി അണ്ണഹസ്സാരയെ സ്വീകരിച്ചു. ഇങ്ങയൊണ് ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന സംഘടന പിറക്കുന്നതും ജന്തര്‍മന്ദറിലും രാംലീല മൈതാത്തും ജനക്കൂട്ടം എത്തിയതും. പിന്നീട് നടന്ന സംഭവ ബഹുലമായ കാര്യങ്ങളും ഇന്ന് ചരിത്രത്തിന്റെ ഭാഗം.

ജന്തര്‍മന്ദറിലും രാംലീല മൈതാത്തും നടത്തിയ സമരങ്ങള്‍ക്ക് വന്‍തോതില്‍ കേജ്രിവാളും സംഘവും നടത്തിയ പണപ്പിരിവുകള്‍ അണ്ണഹസാരേയുമായി തെറ്റാന്‍ ഇടയായി. ഹസാരേയുമായി തെറ്റി പിന്നീട് കേജ്രിവാളും ഒരു ഗുരുസ്വാമിയായി മാറി. ആര്‍എസ്എസിന്റെയും ബാബ റാംദേവിന്റെയും അനുയായികളാണ് തങ്ങളെ തുടക്കത്തില്‍ സഹായിച്ചതെന്ന് പറയാനുള്ള ചങ്കൂറ്റം കേജ്രിവാളിന് ഇല്ലാതെ പോയി. ഇത് തീര്‍ത്തും കാപട്യമാണ്. ഇതിനുപിന്നില്‍ മുസ്ളീം വോട്ട് ബാങ്കില്‍ കണ്ണുവച്ചുള്ള അപകടം നിറഞ്ഞ രാഷ്ട്രീയ ലക്ഷ്യമാണ്.

ഗുരുവിനെ പട്ടിണിക്കിട്ട് ശിഷ്യന്മാര്‍ നാടുമുഴുവന്‍ പിരിവിനിറങ്ങി. ഫോര്‍ഡ് ഫൌണ്ടേഷന്റെ രഹസ്യ പിന്തുണയുള്ള ആവാസ് എന്ന അമേരിക്കന്‍ സംഘടയാണ് ഇത്തരം സമരങ്ങള്‍ക്ക് പണം നല്‍കിയെന്നത് നമ്മെ ഞെട്ടിക്കുന്നു. നാല് ലക്ഷം ഡോളര്‍ കേജ്രിവാളിന്റെ സ്വന്തം പോക്കറ്റ് സംഘടകള്‍ വഴി സ്വീകരിച്ചതിന്റെ കണക്കുകള്‍ പുറത്തുവന്നു. ഈ സംഘടയാണ് ഈജിപ്തിലെ താഹിര്‍ സ്ക്വയര്‍, അറബ് വസന്തം തുടങ്ങിയ ജക്കൂട്ടത്തെ ഇളക്കുന്ന സമരങ്ങള്‍ക്ക് പണം നല്‍കിയത് എന്നത് ഇന്ന് വെളിപ്പെട്ടിരിക്കുകയാണ്. ഇന്ത്യയില്‍ സമരം ചെയ്യാന്‍ വിദേശ പണം സ്വീകരിക്കുന്ന കേജ്രിവാളിന്റെ തിരികിട പണികള്‍ ഒരുകാരണവശാലും അംഗീകരിക്കാനാകില്ല.   

ഡല്‍ഹിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കേജ്രിവാള്‍ ഒരുപാട് നുണകള്‍ പടച്ചുവിട്ടു. റേഡിയോ പരസ്യങ്ങളില്‍ ഇന്‍കംടാക്സ് ഡിപ്പര്‍ട്ട്മെന്റില്‍ താന്‍ കമീഷണര്‍ റാങ്കില്‍ഇരുന്ന ഉദ്യോഗസ്ഥാണ് എന്ന് ഒരു ഉളുപ്പുമില്ലാതെ ഈ മാന്യദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റവ്യു സര്‍വീസില്‍ 12 വര്‍ഷത്തോളം പ്രവര്‍ത്തിച്ച ഇദ്ദേഹം ജോയിന്റ് കമീഷണര്‍ റാങ്കില്‍ വിരമിച്ച് 2006ല്‍ എന്‍ജിഒ പരിപാടികള്‍ തുടങ്ങി. ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ 12 വര്‍ഷത്തെ സേവത്തിനിടയില്‍ ഇന്ത്യയിലെ ഏതെങ്കിലും നികുതി വെട്ടിപ്പുകാരനെതിരെ നോട്ടീസോ റെയിഡോ നടത്തിയിട്ടില്ലാത്ത കേജ്രിവാള്‍ ഇപ്പോള്‍ നടത്തുന്ന പ്രഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ കാപട്യം വെളിവാക്കുന്നു.

സര്‍ക്കാര്‍ സര്‍വീസില്‍ പണിയെടുക്കാതെ ഉപരിപഠവും എന്‍ജിഒ പ്രവര്‍ത്തങ്ങളും നടത്തിയയാള്‍ ഇപ്പോള്‍ അഴിമതിക്കെതിരെ വലിയ വാചകം അടിക്കുകയാണ്. 12 വര്‍ഷത്തിനിടയില്‍ ഡല്‍ഹിക്കുപുറത്ത് സേവനം നടത്തിയിട്ടില്ലാത്തയാള്‍ സര്‍ക്കാരിന്റെ പിണിയാളാണ്. ഇന്‍കംടാക്സ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ഭാര്യ സുനിതയും ഇതുവരെ ഡെല്‍ഹിക്കു പുറത്ത് ജോലി ചെയ്തിട്ടില്ല. ആം ആദ്മി പാര്‍ടി രൂപീകരിച്ചപ്പോള്‍ ഏറ്റവും സന്തോഷിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. സ്വാഭാവികമായും മുഖ്യ പ്രതിപക്ഷത്തിനു കിട്ടേണ്ട വോട്ടുകള്‍ ഭിന്നിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. അതുവഴി ഭരണം നിലിര്‍ത്താനാകുമെന്ന് അവര്‍ കണക്കുകൂട്ടി. പക്ഷേ ആം ആദ്മി പാര്‍ടി കോണ്‍ഗ്രസിന്റെ ഫ്രാങ്ക്ഐന്‍സ്റ്റീന്‍ മോണ്‍സ്റ്ററായി മാറി.

ഡല്‍ഹി തെരഞ്ഞെടുപ്പുവേളയില്‍ മുസ്ളീം വോട്ടുകള്‍ കിട്ടാന്‍ വേണ്ടി ബാട്ട്ല ഹൌസ് വെടിവയ്പ്പില്‍ പോലീസിനെ കുറ്റംപറഞ്ഞ കേജ്രിവാള്‍ വൃത്തികെട്ട രാഷ്ട്രീയക്കാരന്‍ തന്നെയാണ്. 28 എഎപി എംഎല്‍എമാരില്‍ 11 പേര്‍ സീറ്റുകിട്ടാത്ത ബിജെപിക്കാരും കോണ്‍ഗ്രസുകാരും ആണെന്നത് ഇന്ത്യന്‍ രാഷ്ട്രീയം ഇപ്പോഴും പകിടകളിയാണെന്ന് സൂചിപ്പിക്കുന്നു.


ആം ആദ്മി പാര്‍ട്ടിയുടെ വിജയം കൊണ്ടുള്ള ഒരു പ്രധാന നേട്ടം, പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ബിജെപിയെയും മര്യാദ പഠിപ്പിക്കാന്‍ ഉതകുന്നു എന്നുള്ളതാണ്. കോണ്‍ഗ്രസിലേയും ബിജെപിയിലേയും പ്രമുഖ നേതാക്കന്മാര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുകള്‍ വഴി രഹസ്യമായി നടത്തുന്ന കൂട്ടുകച്ചവടങ്ങളെ തകര്‍ക്കുവാന്‍ ഇത്തരത്തിലുള്ള വിജയങ്ങള്‍ ഉപകരിക്കുന്നു.

ഇന്ന് കോണ്‍ഗ്രസിനും ബിജെപിക്കും കത്തെഴുതി കളിക്കുകയാണ് എഎപി. അധികാരത്തിനു വേണ്ടി ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടിയ കേജ്രിവാള്‍ ആളെ പറ്റിക്കാന്‍ എസ്എംഎസ് അയച്ചു കളിക്കുകയാണ്.വിശുദ്ധന്റെ പരിവേഷമണിഞ്ഞു കാപട്യം നിറഞ്ഞ വാചകമടിയില്‍ എത്രകാലം പോകുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.


ഇത്തരംനിരുത്തരവാദപരമായ കളികള്‍ എഎപിയില്‍ വിശ്വാസം അര്‍പിച്ച ജനസമൂഹത്തെ പറ്റിക്കാനാണ്. പൊതുജനം കഴുതയാണെന്ന് പറഞ്ഞ മഹാന്‍ പറഞ്ഞത് ശരിയാവുകയാണ് ഇവിടെ. എന്നും ഇത്തരം ഹിസ്റ്റീരിയകളില്‍ ജനം വീഴും. ജനത്തിനു അവര്‍ അര്‍ഹിക്കുന്ന നേതാക്കളെ കിട്ടും എന്നുപറഞ്ഞ വിന്‍സ്റ്റല്‍ ചര്‍ച്ചിലിന്റെ വാക്കുകള്‍ ഒരിക്കല്‍കൂടി ശരിയാകുന്നു. ജനാധിപത്യം ഒരിക്കല്‍കൂടി ആള്‍കൂട്ടത്തിന്റെ ആധിപത്യമായി മാറുന്നു. 

    Comments

    Vishnu March 03, 2014 01:49

    i do not undersrand why do people always speak against that comes with a fresh face ?

    is AAP only about AK ???
    Its a geoqing organization than a mere political party and folks are requested to have a watch at thier Vision.
    If a polotical party is to be mentioned as per their leader's background and their true colors most about the major parties will be wiped out from the present Indian societ.
    accept the revolution .. its the time for a change ..yes indeed !!!! even if you can't support it please do not blindly do the crtic review ..its embarrassing.
    with all due respect to your views
    -indian


    Mahesh Kumar December 30, 2013 06:27

    Mr.Arvind Kejriwal changes his stands any moment and gives dramatic and theortics for such changes. He talks a lot. Let us hope will work too. His collussion with certain fanatic Muslim leaders are dangerous. Swaering on his children Kejriwal said he will not allign with Congress and BJP. But soon he went with Congress, which is a master of all politcal games. Now he is becoming a Congress camp follower in attacking BJP and font of alligning with Kamal Farooqi kind of leaders. Farooqi said arrest of terrorist Yasin Bhatkal is an attrocity agaisnt Muslims. Alligning with this angerous people is a dangerous politics. Let us wait and watch...it is true that people are donkeys alwasy...all love heroworship.  


    Madhavan Nair VM December 25, 2013 03:46

    Aam Admi Party getting to power with the help of Congress is really an untenable situation. It is sad or bad to hear the ever changing stands of Arvind Kejriwal. First he said No to Congress and BJP by touching his hands on the heads of his kids. Now he becomes CM with the help of Congress. AAP is the product of people's anger agaisnt Congress corruption. It is like vicitm marries the rapist. Indian politics always like this. Hope AAP will do something for the common man leaving their huge tall claims and violent speeches. Let us wait.


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.