You are Here : Home / കാണാപ്പുറങ്ങള്‍

ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ എന്തിന്‌ ഇന്ത്യയില്‍ പണം മുടക്കുന്നു

Text Size  

Story Dated: Thursday, January 30, 2014 01:47 hrs UTC


അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ള ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ കഴിഞ്ഞ കുറെക്കാലമായി ഇന്ത്യന്‍ എന്‍ജിഒകള്‍ക്കും ഇന്ത്യയില്‍ സമരകോലാഹലങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കും പണം വാരിയെറിയുകയാണ്‌. എന്തിന്‌ കോടിക്കണക്കിന്‌ രൂപ ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ നല്‍കുന്നു?. മറ്റു രാജ്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി രസിക്കുന്ന അമേരിക്കന്‍ കുബുദ്ധി തന്നെയാണ്‌ ഒറ്റ വാക്കില്‍ ഉത്തരം. കൂടാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി അവസാനം വില പേശി അമേരിക്കന്‍ വ്യാപാര താല്‍പ്പര്യങ്ങള്‍ വിജയിപ്പിക്കുക എന്ന അന്തിമ ലക്ഷ്യം കൂടിയുണ്ട്‌ ഇത്തരം അപ്പക്കഷണങ്ങള്‍ എറിഞ്ഞു കൊടുക്കുന്നതിനു പിന്നില്‍.

 

അടുത്ത ചോദ്യം എന്തിന്‌ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ ഇത്തരം വിദേശ പണം സ്വീകരിക്കാന്‍ എന്‍ജിഒകള്‍ക്ക്‌ അനുമതി നല്‍കുന്നു?. ഇതിനുള്ള ഉത്തരം
ലളിതം. ഇന്ത്യയില്‍ പണമെറിഞ്ഞാല്‍ അച്ഛനെയും അമ്മയെയും മാറ്റുന്നതിനുള്ള അനുമതി വരെ കിട്ടും.

 

അരവിന്ദ്‌ കെജ്രിവാള്‍ എന്ന പ്രതിഭാസത്തെ 2000 മുതല്‍ ചെല്ലും ചെലവും  കൊടുത്ത്‌ ഊട്ടിപ്പോറ്റിയത്‌ ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ ആണ്‌. 2001ലെയും
2005ലെയും ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്ക്‌ അനുസരിച്ച്‌ മൊത്തം 2,52000 ഡോളര്‍ കെജ്‌രിവാളും കൂട്ടാളി മനീഷ്‌
സിസോദിയയും നടത്തുന്ന പരിവര്‍ത്തന്‍, കബീര്‍ എന്നീ സംഘടനകള്‍ക്ക്‌ ലഭിച്ചിട്ടുണ്ട്‌. അഴിമതിക്കെതിരെയുള്ള ബോധവല്‍ക്കരണം, വിവരാവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം, മീഡിയാ അവെയര്‍നസ്‌ (വേണമെങ്കില്‍ പെയ്‌ഡ്‌ ന്യൂസ്‌ എന്നും വായിക്കാം ).എന്നീ കാര്യങ്ങള്‍ക്കാണ്‌ കെജ്രിവാളിന്റെ സംഘടനകള്‍ക്ക്‌ പണം നല്‍കിയത്‌. എന്തിന്‌ പണം നല്‍കി എന്നതിലുപരി എങ്ങനെ കെജ്രിവാള്‍ പണം കൈപ്പറ്റി എന്നതാണ്‌ കാതലായ ചോദ്യം. ഈ പണം കൈപ്പറ്റിയ കാലയളവില്‍ കെജ്രിവാള്‍ ഇന്‍കം ടാക്‌സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ജോയിന്റ്‌ കമ്മീഷണര്‍ ആയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എങ്ങനെ എന്‍ജി ഒ പ്രസ്ഥാനം നടത്തി എന്നത്‌ വോറൊരു ചോദ്യം. സാധാരണ ഗതിയില്‍ ജയിലില്‍ കിടക്കേണ്ട കുറ്റം ആണിത്‌.

എങ്ങനെ ആഭ്യന്തര മന്ത്രാലയം ഈ പണം സ്വീകരിക്കാന്‍ അനുമതി നല്‍കി. ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഒറ്റ ഉത്തരമേയുള്ളൂ. ഇക്കാലയളവില്‍ സോണിയാഗാന്ധിയുടെ ഏറ്റവും അടുത്ത കൂട്ടുകാരി അരുണാ റോയിയുടെ അരുമ ശിഷ്യനാണ്‌ കെജ്രിവാള്‍. ശിഷ്യന്‌ കിട്ടിയതിന്റെ പത്തിരട്ടി ഗുരു ഫോര്‍ഡ്‌ ഫൗണ്ടേഷനില്‍ നിന്നും മേടിച്ചിട്ടുണ്ട്‌.


ഏകദേശം നൂറു കോടിയോളം രൂപ പല വിദേശ സംഘടനകളില്‍ നിന്നും കെജ്രിവാള്‍ പറ്റിയിട്ടുണ്ട്‌. അധികം കിടന്നു കളിച്ചാല്‍ ആഭ്യന്തര മന്ത്രാലയവും ഇന്‍കം ടാക്‌സും എന്‍ഫോഴ്‌സ്‌മെന്റ്‌ വിഭാഗവും പിടി മുറുക്കും. ഈ പിടിമുറുക്കലുകള്‍ അവസാനം രാഷ്‌ട്രീയ വിലപേശലുകളില്‍ കലാശിക്കും. കോണ്‍ഗ്രസ്‌ ആയാലും ബിജെപി ആയാലും അവസാനം രാഷ്‌ട്രീയ വിലപേശലുകളില്‍ എല്ലാം അവസാനിക്കും. ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ 2008 മുതലുള്ള സംഭാവനകളുടെ കണക്ക്‌ ഉണ്ട്‌. പുറത്തു പറയാന്‍ പറ്റുന്ന കണക്കുകളേ ഇതിലുള്ളൂ. ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ മറ്റു വിദേശ സംഘടനകളായ ആവാസിനും ഹിവോസിനും പാനോസിനും മറ്റു സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ സാമന്ത സംഘടനകള്‍ക്ക്‌ നല്‍കിയിട്ട്‌ അവര്‍ വഴി ഇന്ത്യയിലെത്തിച്ച പണത്തിന്റെ കണക്ക്‌ കണ്ടുപിടിക്കുക പ്രയാസം ആണ്‌.

ഫോര്‍ഡ്‌ ഫൗണ്ടേഷനെ കൂടാതെ ഒരുപാട്‌ തരികിട വിദേശ സംഘടനകള്‍ സ്വവര്‍ഗ രതിക്കാരുടെ നിയമ യുദ്ധത്തിനും തെരുവുകളില്‍ നടത്തിയ സമര പേക്കൂത്തുകള്‍ക്കും 100 കോടിയില്‍പരം രൂപ നല്‍കിയിട്ടുണ്ട്‌. ലോയേര്‍ഡ്‌ കളക്‌ടീവ്‌, ആള്‍ട്ടര്‍നേറ്റീവ്‌ ലോ ഫോറം, നാച്ചുറല്‍ ജസ്റ്റിസ്‌
തുടങ്ങിയ വക്കീലന്‍മാരുടെ സംഘടനകള്‍ കഴിഞ്ഞ കുറെ ദശാബ്‌ദങ്ങളായി വിദേശ പണം വിഴുങ്ങുകയാണ്‌. എന്ത്‌ തരം കേസുകള്‍ നടത്താനാണ്‌ ഫോര്‍ഡ്‌ ഫൗണ്ടേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ ഇവര്‍ക്ക്‌ പണം നല്‍കുന്നത്‌. ലോയേഴ്‌സ്‌ കളക്‌ടീവിന്റെ നടത്തിപ്പുകാരി ഇന്ദിരാ ജയ്‌സിങ്‌ കഴിഞ്ഞ വര്‍ഷം മേടിച്ചത്‌ 12,40,000 ഡോളര്‍ ആണെന്ന്‌ ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.എങ്ങനെ സര്‍ക്കാര്‍ വക്കീല്‍ ( അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍) പണം മേടിക്കുന്നു. ഉത്തരം ഇന്ദിരാ ജയ്‌സിങിന്റെ ഭരണ കേന്ദ്രങ്ങളുമായുള്ള അടുപ്പം തന്നെ. ഇന്ത്യയിലെ മിക്ക പത്രങ്ങളിലും ലേഖനം എഴുതുന്ന സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച്‌ നടത്തിപ്പുകാരനായ പ്രതാപ്‌ ഭാനു മേത്തക്ക്‌ കഴിഞ്ഞ വര്‍ഷം
ഫോര്‍ഡ്‌ ഫൗണ്ടേഷനില്‍ നിന്നും കിട്ടിയത്‌ 6,87,000 ഡോളര്‍ ആണ്‌. ഈ മുന്തിയ പണം കൈപ്പറ്റിയതില്‍ നിന്ന്‌ ഒരു കാര്യം വ്യക്തം. മേത്ത ഫോര്‍ഡ്‌
ഫൗണ്ടേഷന്‍ ഇന്ത്യയില്‍ നടത്താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കു വേണ്ടി പേന ഉന്തുകയാണ്‌.

ഈയിടെ ആം ആദ്‌മി പാര്‍ട്ടിയുടെ ഗുരുസ്വാമി ആയി അവതരിച്ച യോഗേന്ദ്ര യാദവ്‌ കഴിഞ്ഞ വര്‍ഷം ഫോര്‍ഡ്‌ ഫൊണ്ടേഷനില്‍ നിന്നും കൈപ്പറ്റിയത്‌ 3,50,000 ഡോളര്‍ ആണ്‌. മുഴുത്ത ഫീസ്‌ ഡോളറില്‍ മേടിച്ചിട്ട്‌ മാന്യന്‍ ചമഞ്ഞ്‌ സംസാരിക്കുന്ന യാദവ്‌ ആളൊരു പൂച്ച സന്യാസിയാണ്‌. കുറെക്കാലം മകന്‌ ലോകകാര്യങ്ങള്‍ പറഞ്ഞു കൊടുക്കാന്‍ സോണിയാഗാന്ധി നിയോഗിച്ച അധ്യാപകക്കൂട്ടത്തില്‍ പെട്ടയാളാണ്‌ യോഗേന്ദ്ര യാദവ്‌. പിന്നെങ്ങനെ ആഭ്യന്തര മന്ത്രാലയത്തിലെയും ഇന്‍കം ടാക്‌സിലെയും ഉദ്യോഗസ്ഥര്‍ യാദവിനെതിരെ നടപടിയെടുക്കും.


ടീസ്‌ത സെതല്‍വാദ്‌ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ ചെലവിലാണ്‌ കാര്യങ്ങള്‍ കൊണ്ടു പോകുന്നത്‌. 2008 ല്‍ 2,50,000 ഡോളര്‍ ആണ്‌ ഇവര്‍ കൈപ്പറ്റിയത്‌. നരേന്ദ്ര മോഡിക്കിട്ട്‌ പാര പണിയുന്നതിന്റെ പ്രതിഫലം ആണിത്‌. ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ പറയുന്നത്‌ ഗുജറാത്ത്‌, മഹാരാഷ്‌ട്ര എന്നീ സംസ്‌ഥാനങ്ങളില്‍ മതസൗഹാര്‍ദ്ദ പരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണ്‌ ഈ തുക നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ടീസ്‌ത സെതല്‍വാദ്‌ നടത്തുന്നതോ വീണ്ടും വീണ്ടും ചൊറിഞ്ഞ്‌ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുക എന്നതാണ്‌.


മുന്‍ നാവിക സേനാ മേധാവി അഡ്‌മിറല്‍ രാദാസിന്റെ മകള്‍ കവിതാ രംദാസ്‌ ആണ്‌ ഫോര്‍ഡ്‌ ഫൗണ്ടേഷന്റെ ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ മേധാവി. പാകിസ്ഥാന്‍കാരനാണ്‌ ഇവരുടെ ഭര്‍ത്താവ്‌. എങ്ങനെ നാവിക സേനാ മേധാവിയുടെ മകള്‍ പാകിസ്ഥാന്‍കാരനെ കല്ല്യാണം കഴിച്ചു എന്ന്‌ ചോദിക്കരുത്‌. ഇപ്പോഴത്തെ കരസേനാ മേധാവി ബിക്രം സിങിന്റെ മകനെ കല്ല്യാണം കഴിച്ചിരിക്കുന്നത്‌ പാകിസ്ഥാനിലുള്ള ഒരു യുവതി ആണ്‌. കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്‌ടക്കാര്‍ക്ക്‌ എന്തും ആകാം.

 


അഡ്‌മിറല്‍ രാംദാസ്‌ ഇപ്പോള്‍ ആം ആദ്‌മി പാര്‍ട്ടി പരിപാടികളില്‍ സജീവം ആണ്‌. കൂടാതെ കൂടംകുളം, ജയ്‌താപൂര്‍ ആണവവിരുദ്ധ സമരങ്ങളിലും നടക്കാന്‍ പറ്റിയില്ലെങ്കിലും ഈ വന്ദ്യവയോധികന്‍ പറന്നെത്തും. കൂടംകുളം നടപ്പാക്കുന്നത്‌ റഷ്യയും ജയ്‌താപൂര്‍ നടപ്പാക്കുന്നത്‌ ഫ്രാന്‍സും ആണ്‌. രണ്ടിടത്തും കൂടി ഏകദേശം ഒന്നര ലക്ഷം കോടി രൂപയുടെ റിയാക്‌ടറുകള്‍ സ്ഥാപിക്കാനിരിക്കുന്നതേയുള്ളൂ. ഇതില്‍ അമേരിക്കന്‍ സ്ഥാപനങ്ങളെ കൂടെ പങ്കാളിയാക്കിയാല്‍ ഈ കൂലിക്കെടുത്ത സമരാഭാസം ഒക്കെ പൊടുന്നനെ അവസാനിക്കും.


മേല്‍പറഞ്ഞ മഹദ്‌ വ്യക്തികളില്‍ ആരെങ്കിലും ദേവയാനി പ്രശ്‌നത്തില്‍ ഒരക്ഷരം മിണ്ടിയോ. മിണ്ടിയാല്‍ വിവരം അമേരിക്ക അറിയിക്കും. മാസാമാസം ബാങ്കില്‍ ഡോളര്‍ എത്തില്ല എന്ന്‌ ചുരുക്കം. മഹാകവി കുഞ്ചന്‍ നമ്പ്യാര്‍ പാടിയത്‌ എത്ര ശരി.
ദീപസ്‌തംഭം മഹാശ്‌ചര്യം. നമുക്കും കിട്ടണം പണം.

    Comments

    പ്രേക്ഷകന്‍  February 25, 2014 08:36

    പഴയ അഴിമതിക്കേസുകള്‍ പൊക്കിയെടുത്തപ്പോ ഗോപീകൃഷ്ണന്‍ നല്ലത് .. ആപ്പിന്റെ ഉഡായിപ്പ് പൊളിച്ചപ്പോ ഗോപീകൃഷ്ണന്‍ ചീത്ത, മോശപ്പെട്ടവന്‍ ..  


    February 23, 2014 05:04

    എന്നാല്‍ ഒരു കാര്യം കൂടി അറിഞ്ഞോ....: ബോഫോഴ്സ് ഇടപാടിലെ കൊത്രോച്ചിക്കു സി ബി ഐ കുറ്റപത്രം കൊടുക്കേണ്ട് സമയത്ത് അങ്ങേരുടെ മകന്‍ രാഹുല്‍ഗാന്ധിയുടെ കൂടെ പത്ത് ജന്‍പധില്‍ താമസിക്കുന്നവിവരം പുറത്തുവിടാത്ത മാന്യദേഹമാണ് ഈ ഗോപീകൃഷ്ണന്‍ , പിന്നെ രാഹുലിനാല്‍ ബലാത്സംഗം ചെയ്യപ്പെട്ടു കൊല്ലപ്പെട്ട ഒരു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വാര്‍ത്ത മുക്കിയ ദേഹമാ ഇദ്ദേഹം ...


    Deepak February 18, 2014 09:01

    wht ever may be the source, aap is utilising the same for the sake of india......not for self and corporates... more over they are not hiding the source... it is transparent...


    Abhi February 16, 2014 02:13

    Peel of the black fase of kejariwal. He is a fraud. He is cheating whole indians.


    Anish Karim February 16, 2014 05:26

    What is the base for this allegations ? Can you please provide proofs for this.

     

    Thanks!


    Rajeesh Parayatt February 15, 2014 02:49

    Do you have any evidence documents regardings this ? most of the points mentioned above seem to be assumptions.


    February 15, 2014 03:21
    ഇന്ത്യയിൽ ഇത്തരം ഉടായിപ്പുകൾ നടക്കും എന്നുള്ളത് കൊണ്ടാണ് വിദേശ കമ്പനികൾ ഇന്ത്യയിൽ പണം മുടക്കുന്നത് . ഇന്ത്യയിലെ ബഹുഭൂരിപക്ഷം NGO കളും വിദേശ സഹായം അടിച്ചെടുക്കാൻ വേണ്ടിയുള്ള തട്ടിപ്പ് സംഘങ്ങൾ ആണ് . ഇവർ കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും വ്യക്തിഗത ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത് എന്നത് പച്ചയായ സത്യം ആണ് . എന്തിനു കേരളത്തിൽ ഇപ്പോൾ വിവാദമായ ഗാട്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ എൽ പോലും ഇത്തരം ഫണ്ടിംഗ് ഏജൻസി കളുടെ സാന്നിധ്യം പ്രകടം ആണ് ..

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.