You are Here : Home / കാണാപ്പുറങ്ങള്‍

കള്ളനു കഞ്ഞിവച്ചവന്‍

Text Size  

Story Dated: Tuesday, February 18, 2014 12:03 hrs UTC

കഴിഞ്ഞയാഴ്‌ച നാടകീയമായി ഡല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്നും രാജിവച്ച അരവിന്ദ്‌ കെജ്രിവാള്‍ അക്ഷരാര്‍ത്ഥത്തില്‍ കള്ളന്‌ കഞ്ഞിവെച്ചവന്‍ ആണെന്ന്‌ പറയാതെ വയ്യ. തന്‍റെ  ജന്‍ലോക്‌പാല്‍ ബില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ്‌ രാജിവെച്ചത്‌ എന്നാണ്‌ ഇദ്ദേഹം അവകാശപ്പെടുന്നത്‌. ബില്‍ പരാജയപ്പെട്ടാല്‍ രാജി വെച്ചേ പറ്റൂ. എന്താണ്‌ കെജ്രിവാള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്‌ത അവസാനകാര്യം.

ജന്‍ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്‌ ഇദ്ദേഹവും ഇദ്ദേഹത്തിന്റെ അനുയായികളും പറഞ്ഞു പരത്തുക. ഇത്‌ പച്ചക്കള്ളമാണ്‌. ഫെബ്രുവരി 14 ന്റെ ഡല്‍ഹി നിയമസഭയുടെ ലിസ്റ്റ്‌ ഓഫ്‌ ബിസിനസ്‌ സത്യം പുറത്തു കൊണ്ടു വന്നിരിക്കുന്നു. ലിസ്റ്റ്‌ ഓഫ്‌ ബിസിനസിലെ മൂന്നാമത്തെ ഐറ്റം ആണ്‌ പരാജയപ്പെട്ട ജന്‍ലോക്‌പാല്‍ ബില്‍ അവതരണം. നാലാമത്തേത്‌ അത്യാവശ്യ ധനവിനിയോഗ ചിലവുകള്‍ പാസാക്കുക. ഇത്‌ ഒരു വെറും സാധാരണ കാര്യം.


എന്നാല്‍ ഒടുവിലത്തേതും അഞ്ചാമത്തേതുമായി ലിസ്റ്റ്‌ ചെയ്‌ത കാര്യം ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌. അനില്‍ അമ്പാനിയുടെയും ടാറ്റയുടെയും വൈദ്യുതി കമ്പനികള്‍ക്ക്‌ 372 കോടി രൂപയുടെ വരും വര്‍ഷത്തേക്കുള്ള സബ്‌സിഡി പാസാക്കുന്നതാണ്‌ ഈ ബില്‍. ഇത്‌ പാസാക്കിയതാണ്‌ കെജ്രിവാള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ ചെയ്‌ത അവസാനത്തെ കാര്യം.

വൈദ്യുതി വകുപ്പിന്റെ ചുമതല കൂടിയുള്ള കെജ്രിവാള്‍ തന്നെയാണ്‌ ഈ ബില്‍ ബൈകുന്നേരം ആറു മണിക്ക്‌ സഭയില്‍ അവതരിപ്പിച്ച്‌ പാസാക്കിയെടുത്തത്‌. എന്തിന്‌ ജന്‍ലോക്‌പാല്‍ ബില്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട കെജ്രിവാള്‍ 372 കോടി രൂപ അഡ്വാന്‍സ്‌ ആയി അനില്‍ അമ്പാനി -ടാറ്റ കമ്പനികള്‍ക്ക്‌ കൊടുക്കുന്ന ബില്‍ അവതരിപ്പിച്ചു. ഈ ചോദ്യത്തിന്‌ കെജ്രിവാളിന്റെ ഭാഷയില്‍ ഉത്തരം പറഞ്ഞാല്‍ ബില്‍ പാസാക്കാന്‍ എത്ര കമ്മീഷന്‍ കിട്ടി എന്ന്‌ മറുചോദ്യം ചോദിക്കേണ്ടി വരും.


വാല്‍ക്ഷണം:

ആ ബില്ലിനെ കോണ്‍ഗ്രസിന്റെ 8 എം എല്‍ എ മാരും സ്വതന്ത്രന്‍മാരും പിന്തുണച്ചു.



വൈദ്യുതി കമ്പനികള്‍ കണക്കില്‍ കൃത്രിമം കാണിക്കുന്നു എന്നു പറഞ്ഞ്‌ സിഎജിയുടെ ഓഡിറ്റിങ്‌ ആവശ്യപ്പെട്ട്‌ നടന്ന കെജ്രിവാള്‍ ഇറങ്ങിപ്പോകുന്നതിന്‌ മിനിട്ടുകള്‍ക്ക്‌ മുമ്പ്‌ എന്തിന്‌ 372 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി. ഭൂലോക തരികിടകള്‍ക്ക്‌ മാത്രമേ ഇത്തരം
ഇരട്ടത്താപ്പുകള്‍ കാണിക്കാന്‍ പറ്റൂ. അധികാരത്തില്‍ നിന്ന്‌ പോകുന്നതിന്‌ രണ്ടു ദിവസം മുമ്പ്‌ വാതകവില നിര്‍ണയത്തില്‍ മുകേഷ്‌ അംബാനിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ ഡല്‍ഹി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്‌ത എഫ്‌ ഐ ആര്‍ തീര്‍ത്തും അസംബന്ധമാണ്‌. പ്രകൃതിവാതകത്തിന്റെ വില ഇരട്ടിപ്പിച്ചത്‌ കേന്ദ്രമന്ത്രിസഭയാണ്‌. ഒരു മന്ത്രിസഭാ തീരമാനത്തിനെതിരെ മറ്റൊരു സംസ്ഥാന
മന്ത്രിസഭക്ക്‌ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റില്ല. ചെയ്‌താല്‍ കോടതിയില്‍ ചെന്ന്‌ മിനിട്ടുകള്‍ക്കുള്ളില്‍ സ്റ്റേ കിട്ടും.


എന്തെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ കോടതിയില്‍ കേസ്‌ കൊടുക്കുകയാണ്‌ വേണ്ടത്‌. പോരാത്തതിന്‌ കഴിഞ്ഞ 8 മാസമായി ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ആണ്‌. സിപിഐ നേതാവ്‌ ഗുരുദാസ്‌ ദാസ്‌ ഗുപ്‌തയാണ്‌ ആദ്യമായി മുകേഷ്‌ അംബാനിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ വാതകവില വര്‍ദ്ധനവിനെതിരെ കോടതിയില്‍ പോയത്‌. പിന്നീട്‌ പ്രശാന്ത്‌ ഭൂഷനും കക്ഷി ചേര്‍ന്നു. ഇതെല്ലാം അറിയാവുന്ന കെജ്രിവാള്‍ യാതൊരു നിയമ സാധുതയുമില്ലാതെ ഈ പ്രശ്‌നത്തില്‍ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തത്‌ തീര്‍ത്തും അസംബന്ധമാണ്‌. ഇനി മുകേഷ്‌ അംബാനിയെ വിരട്ടി പണം മേടിക്കാന്‍ ആണോ . അറിയില്ല. അതോ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ കാലത്ത്‌ ഉന്നയിക്കാന്‍ പറ്റിയ വിഷയം ഉയര്‍ത്തുകയാണോ.


കെജ്രിവാളിന്റെ 48 ദിവസത്തെ ഭരണം കൊണ്ട്‌ സംഭവിച്ച ഒരു കാര്യം വൈദ്യുതി ബില്‍ 8 ശതമാനം വര്‍ദ്ധിച്ചു എന്നുള്ളതാണ്‌. 50 ശതമാനം കുറയ്ക്കും എന്നു പറഞ്ഞ്‌ പറ്റിച്ച കെജ്രിവാള്‍ ഈ വിഷയത്തെക്കുറിച്ച്‌ ഒരക്ഷരം മിണ്ടുന്നില്ല. വാതകവില വര്‍ദ്ധിപ്പിച്ചതിന്‌ കേന്ദ്ര മന്ത്രിക്കെതിരെ ക്രിമിനല്‍ കുറ്റം രജിസ്റ്റര്‍ ചെയ്യാമെങ്കില്‍ നാളെ ഡല്‍ഹിയില്‍ അധികാരത്തില്‍ വരുന്ന വിവരം കെട്ട ഭരണാധികാരികള്‍ക്ക്‌ വൈദ്യുതി വില കൂട്ടിയതിനും ക്രിമിനല്‍ കുറ്റം ചാര്‍ജു ചെയ്യാവുന്നതാണ്‌.


ഇപ്പോള്‍ മകളുടെ പരീക്ഷ കഴിഞ്ഞാലേ ഔദ്യോഗിക വസതി ഒഴിയാന്‍ പറ്റൂ എന്നാണ്‌ കെജ്രിവാള്‍ പറയുന്നത്‌. സ്വന്തമായി വീടില്ല എന്ന പച്ചക്കള്ളം വരെ ഈ നാണം കെട്ട മനുഷ്യന്‍ പറയുന്നു. രണ്ടു മാസം മുമ്പ്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ സമര്‍പ്പിച്ച സ്വത്ത്‌ വിവരക്കണക്കില്‍ ഭാര്യയുടെ പേരില്‍ 2200 സ്‌ക്വയര്‍ ഫീറ്റ്‌ ഫ്‌ളാറ്റ്‌ ഗുഡ്‌ഗാവില്‍ ഉള്ളതായി കെജ്രിവാള്‍ തന്നെ പറയുന്നു. മറ്റുള്ളവര്‍ വിഡ്ഡികളാണെന്നും തനിക്ക്‌ മാത്രമേ വിവരമുള്ളൂ എന്നും കരുതുന്നവര്‍ മാത്രമേ ഇങ്ങനെ പച്ചക്കള്ളം പറയൂ.


ലോകസഭാ തിരഞ്ഞെടുപ്പില്‍ കെജ്രിവാളിന്‌ ഒരു പണി കോണ്‍ഗ്രസ്‌ നേതൃത്വം നല്‍കിയിട്ടുണ്ട്‌. നരേന്ദ്ര മോഡിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കുക. ഇനി വരും നാളുകളില്‍ കോണ്‍ഗ്രസിനെതിരെയുള്ള ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ മോഡിയുടെ കുതിപ്പിനെ തടയുക എന്നതു തന്നെയാണ്‌ ആം ആദ്‌മി പാര്‍ട്ടിയുടെ രഹസ്യ അജണ്ട. 48 ദിവസത്തെ ഡല്‍ഹി ഭരണം കെജ്രിവാളിന്റെ ഇമേജിനെ ഒരുപാട്‌ തകര്‍ത്തിട്ടുണ്ട്‌.

വീണ്ടും ജനത്തെ വിഡ്ഡിയാക്കാന്‍ പറ്റുമോ എന്ന്‌ നമുക്ക്‌ കാത്തിരുന്നു കാണാം. ഒരു പറ്റം ആളുകളുടെ അന്ധമായ ആരാധന അരവിന്ദ് കേജ്രിവാളിനു പിന്നിലുണ്ട്‌ എന്നതു യാഥാര്‍ത്ഥ്യമാണ്‌.ഇതിന്റെ എത്രയോ മടങ്ങ് നരേന്ദ്ര മോഡിയെ അന്ധമായി ആരാധിക്കുന്നുണ്ട് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. കഴിയുന്നിടത്തോളം ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ ഏതെങ്കിലും മൂന്നാം മുന്നണി നേതാവിനെ പ്രതിഷ്‌ഠിക്കാനുള്ള കോണ്‍ഗ്രസ്‌ അടവുകള്‍ വിജയിക്കുമോ എന്നത്‌ സംശയമാണ്‌.

    Comments

    March 28, 2014 05:06

    NEWS IS FAKE!

    BJP is taking money & giving fish for vote. http://www.business-standard.com/article/politics/bjp-launches-namo-mobile-fish-stall-114022500726_1.html


    kvk February 19, 2014 01:54

    adutha electionil jayikkumennu thonnunnilla.


    kumar February 19, 2014 01:53

    ithraykkum vendayirunnu .paavam kejrival


    kumar February 19, 2014 01:49

    verum 48 divasam kondu irangipoyi .janangale ingane viddikalalkkaruthu


    kumar February 19, 2014 01:47

    verum 48 bharichu irangipoyi .janangale ingane viddikalakkaruthu


    sarath February 19, 2014 01:42

    അത് ഏതായാലുമ് നന്നായി...... ഇവിടെ ഭരിക്കുന്നതിനെക്കാള് നല്ലതു ഇരന്ഘി പൊവുന്നതാണ്


    Anil February 18, 2014 07:57

    Comment : As said in the article if the case filed by Delhi government against ambani and ministers is illegal why central government went to supreme court to stay the case? In your previous article itself u have written about the scam.I have seen that u were praising CPI man for going to court.then why can't u appreciate kejriwal for filing a case and made the issue public.I had great respect to you as a journalist.but very disappointed to say that your objective is to tarnish the image of AAP and campaigning for bjp.


    Kuruvila John February 18, 2014 01:34

    The data mined by Arvind Kejriwal’s back-room strategists shows that if a bailout package of Rs 20000 crore is granted to Reliance and Tata discoms, it would have implied that every family out of 35 lakh connections of Delhi’s electricity bills would have been subsidized to the extent of Rs 5000 per month for all these years.


    Arjun Dubai February 18, 2014 01:30

    News that we transferred 350 Cr. to businessman Anil Ambani is not true. We gave Aam Aadmi's money to Aam Aadmi. Anilji is Aam Aadmi. Ha Ha Ha . who cares


    Namo Jayan February 18, 2014 01:28

    Delhi BJP on Sunday accused Aam Aadmi Party of doling out Rs 323 crore to Reliance from funds meant for the three municipal corporations when it was in power in the city government. .


    Suresh Nair , Qatar February 18, 2014 01:25

    അരവിന്ദിന്റെ ആഗ്രഹം പ്രധാനമന്ത്രി പദം ആണ്. ഇപ്പോള്‍ രാജി വെച്ചില്ലെങ്കില്‍ പ്രശാന്ത് ഭൂഷണ്‍ അദിച്ചോണ്ട് പോകും . നല്ല ബുദ്ധിമാന്‍ . ഗോപി പറഞ്ഞ പോലെ കള്ളനു കഞ്ഞി വെച്ച മിടുക്കന്‍


    Father Joy February 18, 2014 01:20

    കിരണ്‍ ബേദി എന്തു കൊണ്ട് ഇവരെ വിട്ടു പൊയി എന്നു ഇപ്പൊള്‍ മനസ്സിലായി. കോണ്‍ ഗ്രസ്സിന്റെ മനസ്സിലിരുപ്പ് എല്ലാര്‍ ക്കും മനസ്സിലാകും . എന്തായലൌം അനിയന്‍ അം ബാനി കോളടിച്ചു


    Self Starter February 18, 2014 01:17

    Time for all Indian Citizens to unite and show this PSEUDO, SELF CERTIFIED HONEST PSHYCO ..how to have tolerance for everyone and respect others


    Anil Joseph February 18, 2014 01:15

    Aravind Kejriwal

    U r playing cleverly with sentiment of the common people, u know what common people thinks for Reliance, so same thing ur repeating in media. Stop playing and distributing character certificate of others, why not ur giving character certificates of ur own people ? U hav started ur political career very well, but now ur diverted in wrong direction.Good article Gopi


    Babu Jacob February 18, 2014 01:13

    odi is a fascist and unfit to be a PM of diverse country like India. We need someone who can unite India as PM, not divide in the name of caste and religion. He never speaks about Lokpal and will not implement it in his own state Gujarat because he is par t and parcel of the corrupt system.


    Unnikrishnan P February 18, 2014 01:10

     Kejriwal is a straight talker. He does not duck any question and answers it with a common sense that taps your conscience. We would respect our politicians if we had many more like him. Everyone complains about corruption and our politicians. Here is a chance for change.

     


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.