You are Here : Home / News Plus

ജോസ് തെറ്റയില്‍ എം എല്‍ എയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന

Text Size  

Story Dated: Friday, June 28, 2013 12:27 hrs UTC

അങ്കമാലി: മുന്‍മന്ത്രി ജോസ് തെറ്റയില്‍ എം എല്‍ എയുടെ വീട്ടില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി. തെറ്റയിലിന് എതിരായ ആരോപണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി അജീത ബീഗം സുല്‍ത്താനയുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.തെറ്റയിലിന്റെ സഹോദരന്‍ എത്തിയാണ് വീട് തുറന്നത്. കേസുമായി ബന്ധപ്പെട്ട തെളുവുകളോ, രേഖകളോ കണ്ടെടുത്തകാര്യം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല.അങ്കമാലി. ജോസ് തെറ്റയില്‍ എംഎല്‍എയുടെ അങ്കമാലിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. വിവാദദൃശ്യങ്ങള്‍ സൂക്ഷിച്ച ലാപ്ടോപ്പും ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ്ക്യാമറയും തെറ്റയിലിനു നല്‍കിയെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അന്വേഷണസംഘം എത്തിയപ്പോള്‍ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.