തിരുവനന്തപുരം സ്വദേശി റാസിഖ് അലിയുടെ കൈയില് നിന്നു പണം വാങ്ങിയതായി ശാലു മേനോന്‍ സമ്മതിച്ചു .അലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലുവിനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റു ചെയ്തതും. പരാതിക്കാരനെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ശാലുമേനോനെ പരാതിക്കാരന്‍ തിരിച്ചറിയുകയും ചെയ്തു. തമിഴ്നാട്ടില്‍ കാറ്റാടി മില്ല് സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് 75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും പണം വാങ്ങാന്‍ ബിജുവിനൊപ്പം രണ്ട് തവണ ശാലുവും വന്നിരുന്നുവെന്നും പരാതിക്കാരന്‍ മൊഴി നല്‍കിയിരുന്നു. ശാലുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. വിശ്വാസ വഞ്ചന, കുറ്റകരമായ ഗൂഢാലോചന, ആള്‍മാറാട്ടം , ചതി, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ശാലുവിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് ആണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. .
Comments