You are Here : Home / News Plus

ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു

Text Size  

Story Dated: Tuesday, November 21, 2017 12:13 hrs UTC

ആലപ്പുഴ : മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു.വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത് ഉടമകൾ നികുതി വെട്ടിപ്പു നടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നു പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ പാർപ്പിട സമുച്ചയത്തിൽ നടത്തിയ പരിശോധനയിൽ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത 10 വാഹനങ്ങളുടെ ഉടമകൾക്കു മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ നോട്ട‌ിസ് നൽകി. നടൻ ഫഹദ് ഫാസിൽ ഉപയോഗിക്കുന്ന വാഹനവും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചില കാറുകളുടെ നമ്പർ പ്ലേറ്റുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. ആലപ്പുഴ റീജണൽ ട്രാൻസ്പോർട്ട് ഓഫിസിൽ ദൂതൻ മുഖേനയാണ് നികുതിയടച്ചത്. പിവൈ 05 9898 റജിസ്ട്രേഷൻ നമ്പരിലുള്ള ബെൻസ് കാർ കേരള റജിസ്ട്രേഷനിലേക്കു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാൻ ഫഹദിന് ആർടിഒ ഒരാഴ്ചത്തെ സമയം അനുവദിച്ചു. 95 ലക്ഷം രൂപയാണു വാഹനവില. വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ കേരളത്തിലേക്ക് മാറ്റുമെന്ന് ഫഹദ് ഫാസിൽ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു
    കൊച്ചി: ഇന്ന്‌ ഇന്ന്‌ രാവിലെയായിരുന്നു സംഭവം. വെല്ലിംഗ്‌ടണ്‍ ഐലന്‍ഡിലാണ്‌ ഇന്ധനടാങ്കിനു സമീപമാണ്‌ ഡ്രോണ്‍...

  • ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍
    ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നടപടി ആരംഭിച്ചു. ദിലീപിന്‌ ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്‌അനുവദിച്ചതിന്‌...

  • ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ കൈമാറി
    തിരുവനന്തപുരം:ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ്‌ പി എസ്‌ ആന്റണി കമ്മീഷന്‍ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു....

  • ദുബായില്‍ പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി
    ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ഏഴു ദിവസത്തേക്കു...

  • രാജ്യാന്തര കോടതി ജഡ്ജി സ്ഥാനത്തേക്കു ദൽവീർ ഭണ്ഡാരി
    ന്യൂയോർക്ക് : രാജ്യാന്തര കോടതി (ICJ) ജഡ്ജി സ്ഥാനത്തേക്കു ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യങ്ങൾ തമ്മിലുള്ള...