You are Here : Home / News Plus

കണ്ണൂരിൽ വൃദ്ധയ്ക്ക് ചെറുമകളുടെ ക്രൂരമര്‍ദ്ദനം

Text Size  

Story Dated: Monday, March 19, 2018 08:49 hrs UTC

കണ്ണൂരിൽ വൃദ്ധയെ മർദ്ദിച്ച ചെറുമകൾക്കെതിരെ പൊലീസ് കേസെടുത്തു. ആയിക്കര സ്വദേശിയായ 90 കാരിക്കാണ് മർദനമേറ്റത്. മർദ്ദന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസ് എടുത്തത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മര്‍ദ്ദനം സ്ഥിരമാണെന്നും ശരീരം മുഴുവന്‍ പൊട്ടിയ നിലയിലാണെന്നും വൃദ്ധ പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ കല്യാണിയെ പൊലീസ് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.