You are Here : Home / News Plus

നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന്‍ കുത്തി കൊന്നു

Text Size  

Story Dated: Thursday, March 22, 2018 04:15 hrs UTC

നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കുത്തിക്കൊന്നു. മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ആതിര രാജ് (21) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചു. അച്ഛൻ രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.