You are Here : Home / News Plus

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്

Text Size  

Story Dated: Monday, April 16, 2018 08:12 hrs UTC

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആതിഥേയരായ ഓസ്ട്രലിയയ്ക്കും ഇംഗ്ലണ്ടിനും പിന്നില്‍ അഭിമാന നേട്ടത്തോടെ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യ. മെഡല്‍ നേട്ടങ്ങളുടെ കണക്കെടുത്താല്‍ ഇതുവരെയുള്ള കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ഗെയിംസാണിത്. 26 സ്വര്‍ണവും 20 വെള്ളിയും 20 വെങ്കലവും സഹിതം 66 മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ ഗ്ലാസ്‌കോ ഗെയിംസില്‍ 64 മെഡലായിരുന്നു ഇന്ത്യയുടെ സമ്പാദ്യം. 2010-ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഗെയിംസില്‍ 101 മെഡല്‍ വെട്ടിപ്പിടിച്ചതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. 2002 മഞ്ചസ്റ്റര്‍ ഗെയിംസില്‍ 69 മെഡലും ഇന്ത്യക്ക് ലഭിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More