You are Here : Home / News Plus

എയര്‍ ഇന്ത്യ വിറ്റോളൂ, വാങ്ങുന്നത് ഇന്ത്യക്കാരന്‍ തന്നെയാവണം- മോഹന്‍ ഭാഗവത്ത്

Text Size  

Story Dated: Tuesday, April 17, 2018 08:42 hrs UTC

എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ ഒരു ഇന്ത്യക്കാരനോ ഇന്ത്യന്‍ കമ്പനിക്കോ മാത്രമേ എയര്‍ ഇന്ത്യയെ കൈമാറാവൂ എന്ന അഭിപ്രായവുമായി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്ത് രംഗത്ത്. 'ആകാശത്തിന്റെ' അധികാരവും നിയന്ത്രണവും നഷ് ടപ്പെടുന്നതിനെതിരെ അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. നല്ല രീതിയില്‍ നടത്താന്‍ കഴിയുന്നവര്‍ക്ക് വേണം എയര്‍ ഇന്ത്യ കൈമാറാന്‍. പക്ഷേ പുതിയ നടത്തിപ്പുകാരന്‍ തീര്‍ച്ചയായും ഒരു ഇന്ത്യന്‍ കമ്പനി തന്നെയായിരിക്കണം-മോഹന്‍ ഭാഗവത്ത് പറയുന്നു. മുംബൈയില്‍ പ്രഭാഷണത്തിനിടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More