You are Here : Home / News Plus

ആന്ധ്ര ബിജെപി അധ്യക്ഷന്‍ രാജിവെച്ചു

Text Size  

Story Dated: Tuesday, April 17, 2018 08:43 hrs UTC

ആന്ധ്രപ്രദേശിലെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.ഹരിബാബു തല്‍സ്ഥാനം രാജിവെച്ചു. വിശാഖപട്ടണം എംപികൂടിയായ ഹരിബാബു രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചുകൊടുത്തു. ടിഡിപി എന്‍ഡിഎ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തില്‍ ഉടന്‍ അഴിച്ചുപണിയുണ്ടാകും. സോമുവീരരാജു, മുന്‍ മന്ത്രി പി മാണിക്യാല റാവു, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യുപിഎ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡി.പുരന്ദരേശ്വരി എന്നിവരില്‍ ആരെങ്കിലും ബിജെപിയുടെ അടുത്ത സംസ്ഥാന അധ്യക്ഷനാകുമെന്നാണ് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More