You are Here : Home / News Plus

മിന്നലാക്രമണത്തിന് ശേഷം ഫോണെടുക്കാന്‍ പാകിസ്ഥാന്‍ ഭയപ്പെട്ടു

Text Size  

Story Dated: Thursday, April 19, 2018 10:46 hrs UTC

2016ല്‍ ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഫോണ്‍ കോള്‍ എടുക്കാന്‍ പാകിസ്ഥാന്‍ ഭയപ്പെട്ടിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്നത്തെ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം വിവരം പാകിസ്ഥാനെ അറിയിക്കാനായി വിളിച്ചിരുന്നു. മാധ്യമങ്ങളോട് കാര്യങ്ങള്‍ വിവരിക്കുന്നതിന് മുമ്പ് അവരെ കാര്യങ്ങള്‍ ധരിപ്പിക്കുകയും മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചിരുന്നതായും പ്രധാനമന്ത്രി ലണ്ടനില്‍ പറഞ്ഞു. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹത്തിന് മുമ്പില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.