You are Here : Home / News Plus

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനി സുപ്രീംകോടതിയില്‍

Text Size  

Story Dated: Thursday, May 17, 2018 10:27 hrs UTC

സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയവിദഗ്ദ്ധനുമായ മുൻ കേന്ദ്രമന്ത്രിയുമായ രാം ജഠ്മലാനി സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ജഠ്മലാനിയുടെ നീക്കം. തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More