You are Here : Home / News Plus

കോണ്‍ഗ്രസ് എംഎല്‍എയെ ബി.ജെ.പി സ്വകാര്യ വിമാനത്തില്‍ കടത്തിയതായി റിപ്പോർട്ട്

Text Size  

Story Dated: Thursday, May 17, 2018 10:31 hrs UTC

കര്‍ണാടകയില്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനും ചാടാനുമുള്ള വിലപേശലുകള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കവെ ഒരു എംഎല്‍എയെ ഡല്‍ഹിയിലേക്ക് കടത്തിയതായി റിപ്പോര്‍ട്ടുകള്‍. മസ്‌കി മണ്ഡലത്തില്‍ നിന്ന് ജയിച്ച എംഎല്‍എയായ പ്രതാപ് ഗൗഡ പാട്ടീലാണ് കോണ്‍ഗ്രസ്സിന്റെ താവളത്തില്‍ നിന്ന് അതിവിദഗ്ധമായി കടന്നു കളഞ്ഞത്. എംഎല്‍എമാര്‍ ചാടിപ്പോവാതിരിക്കാന്‍ കോണ്‍ഗ്രസ്സ് താവളമൊരുക്കിയ ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ നിന്ന് വിധാന്‍ സൗധയിലെ സത്യാഗ്രഹ സമരത്തിന് ഇതുവരെയും പ്രതാപ് ഗൗഡ പാട്ടീല്‍ എത്തിയിട്ടില്ല. അവിടെ നിന്ന് വിധാന്‍ സൗധയിലേക്ക് പുറപ്പെട്ട ബസ്സിലും പ്രതാപ് ഗൗഡ ഇല്ലായിരുന്നു. പ്രതാപ് ഗൗഡയുമായി കോണ്‍ഗ്രസ്സ് പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബെംഗളൂരു എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ ഗൗഡ കടന്നു കളഞ്ഞു എന്ന വിവരം കോണ്‍ഗ്രസ്സിന് ലഭിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More