You are Here : Home / News Plus

ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പിൽ തൃണമൂൽ

Text Size  

Story Dated: Thursday, May 17, 2018 10:32 hrs UTC

പശ്ചിമ ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് വൻ മുന്നേറ്റം . 1208 പഞ്ചായത്ത് സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ 110 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കായി ബിജെപിയും സിപിഎമ്മും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. നിലവില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്തുള്ളത്. നാല് സീറ്റുകളില്‍ വിജയിച്ച ബിജെപി 81 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. മൂന്ന് സീറ്റുകളില്‍ വിജയിച്ച സിപിഎം 58 സീറ്റുകളില്‍ മാത്രമെ ലീഡ് ചെയ്യുന്നുള്ളു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More