You are Here : Home / News Plus

കേരളത്തില്‍ 80 രൂപ കടന്നു: പെട്രോള്‍ വില സര്‍വകാല റെക്കോര്‍ഡില്‍

Text Size  

Story Dated: Saturday, May 19, 2018 09:22 hrs UTC

കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ദിവസേനയുള്ള പെട്രോള്‍-ഡീസല്‍ വിലനിര്‍ണയം പുന:രാരംഭിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തി. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് 80.01 രൂപയാണ്. 73.06 പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില. ഇന്ന് കൂടിയത് 24 പൈസ അഞ്ച് ദിവസം കൊണ്ട് ഒരു രൂപ അഞ്ച് പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. അതായത് ദിവസേന ഏകദേശം 20 പൈസയുടെ വര്‍ധനവ്. 79.69 രൂപയായിരുന്നു വെള്ളിയാഴ്ചത്തെ പെട്രോളിന്റെ വില. കൊച്ചിയില്‍ 78.72 രൂപയായി. ഡീസല്‍ വില കൊച്ചിയില്‍ 71.85 രൂപയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.