You are Here : Home / News Plus

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

Text Size  

Story Dated: Monday, May 21, 2018 11:28 hrs UTC

കര്‍ണാടക മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. കുമാരസ്വാമിയുടെ ക്ഷണം സ്വീകരിച്ചാണ് യെച്ചൂരിയെത്തുന്നത്.  

ഇരുപത്തിരണ്ടാം പാര്‍ട്ടി കോൺഗ്രസിന് ശേഷം നടന്ന  സിപിഎമ്മിന്‍റെ ആദ്യ പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ അനുമതിയോടെയാണ് യെച്ചൂരി കര്‍ണാടകയിലെത്തുന്നത്. 

അംഗങ്ങൾക്കുള്ള ചുമതതലകൾ തീരുമാനിക്കുന്നതിനുള്ള പി ബി യോഗം ദില്ലിയിൽ പുരോഗമിക്കുകയാണ്. ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി,  വോട്ടെടുപ്പിനിടെയുണ്ടായ അതിക്രമങ്ങൾ, കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യവും യോഗം ചര്‍ച്ച ചെയ്യും

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.