You are Here : Home / News Plus

ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ് മേധാവി എന്‍.സി അസ്താന

Text Size  

Story Dated: Friday, May 25, 2018 11:44 hrs UTC

തിരുവനന്തപുരം: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ് മേധാവി എന്‍.സി അസ്താന. ജേക്കബ് തോമസ് കൊണ്ടുവന്ന സര്‍ക്കുലറുകള്‍ അസ്താന കൂട്ടത്തോടെ റദ്ദാക്കി. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഇന്നലെ ഒഴിയുന്നതിന് തൊട്ടുമുന്‍പാണ് അസ്താന ഉത്തരവിറക്കിയത്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറുകളില്‍ മൂന്നെണ്ണം ഒഴികെ എല്ലാം റദ്ദാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായാണ് ഇത്രയധികം സര്‍ക്കുലറുകള്‍ ഒരുമിച്ച് റദ്ദാക്കുന്നത്. ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ വിജിലന്‍സ് സര്‍വീസ് ചട്ടത്തിന് വിരുദ്ധമാണെന്ന് അസ്താന നിയോഗിച്ച മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.