You are Here : Home / News Plus

നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവില്ല

Text Size  

Story Dated: Wednesday, June 13, 2018 01:34 hrs UTC

സി.പി.ഐ കര്‍ശന നിലപാടെടുത്തതോടെ നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവ് വരുത്തേണ്ടെന്ന് തീരുമാനിച്ചു. നിയമത്തിന്റെ അന്ത:സത്ത ചോരുന്ന തരത്തില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് സി.പി.ഐ വ്യക്തമാക്കി. ഇതോടെയാണ് ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു ഭേദഗതിയും വരുത്തേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. നെല്‍വയല്‍ തണ്ണീര്‍ തട സംരക്ഷണ നിയമം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ നഗരമേഖലയില്‍ ഇളവു വരുത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വികസനാവശ്യങ്ങള്‍ക്ക് ഈ ഇളവ് അത്യാവശ്യമാണെന്നും ചര്‍ച്ചകള്‍ ഉയര്‍ന്നു. നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ഈ വിവാദ നീക്കമാണ് വേണ്ടെന്നു വെച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More