You are Here : Home / News Plus

കാലവര്‍ഷക്കെടുതി: വയനാട് ജില്ല ഒറ്റപ്പെടുന്നു

Text Size  

Story Dated: Thursday, June 14, 2018 07:36 hrs UTC

കാലവര്‍ഷം കനത്തതിനെ തുടര്‍ന്ന് മലയോര ജില്ലയായ വയനാട് ഒറ്റപ്പെടുന്നു. മറ്റ് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്ക് ഉള്ള പ്രധാന പ്രവേശന കവാടങ്ങളായ താമരശ്ശേരി ചുരത്തിലും പാല്‍ച്ചുരത്തിലും ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. മറ്റ് വഴികളിലൂടെയുള്ള ഗതാഗതത്തിലും നിലവില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്. അടിവാരത്തും ഈങ്ങാപ്പുഴയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് താമരശ്ശേരി ചുരത്തില്‍ ഗതാഗതം നിര്‍ത്തിവെച്ചത്. പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നും ഗതാഗതം തടസ്സപ്പെട്ടു. പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരം വഴിയുള്ള വാഹനങ്ങള്‍ കുറ്റ്യാടി വഴി തിരിച്ച് വിട്ടിരിക്കയാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More