എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കല്‍ തല്ക്കാലം വേണ്ടെന്ന് തീരുമാനം. ദില്ലിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. അതേസമയം, വ്യവസ്ഥകളില്‍ മാറ്റം വരുത്തിയാലും കാര്യമില്ലെന്ന് യോഗം വിലയിരുത്തി.
കണക്കെണിയിലായ എയര്‍ ഇന്ത്യയെ വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആദ്യശ്രമം പരാജയപ്പെട്ടതോടെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോവുകയായിരുന്നു. ഓഹരി വില്‍പ്പനയ്ക്കായി പല വഴികളും ആലോചിക്കുന്നുണ്ടെന്നും നേരത്തെ തീരുമാനിച്ച പോലെ 24 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വെയ്ക്കാന്‍ ആലോചിക്കുന്നില്ലെന്നും സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. നിലവില്‍ 50,000 കോടിയോളം രൂപയുടെ കടമാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്. മേയ് അവസാനം ഓഹരി വില്‍പ്പനയ്ക്കായി നിശ്ചയിച്ചിരുന്ന ലേലത്തില്‍ ഒരു കമ്പനി പോലും പങ്കെടുത്തിരുന്നില്ല.
Comments