You are Here : Home / News Plus

അമേരിക്കയെ ഉപയോഗിച്ച് ചൈന വളരുന്നുവെന്ന് ട്രംപ്

Text Size  

Story Dated: Wednesday, June 20, 2018 09:17 hrs UTC

ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്കയില്‍ നിന്ന് നികുതിയിനത്തില്‍ ചൈന ഒരു വര്‍ഷം 500 ബില്യണ്‍ യുഎസ് ഡോളര്‍ നേടുന്നതായി ട്രംപ്. 200 ബില്ല്യന്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ചരക്കുകൾക്ക് നികുതി ചുമത്തുമെന്ന അമേരിക്കയുടെ ഭീഷണിക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സില്‍ സംസാരിക്കവെയായിരുന്നു ചൈനയുടെ നികുതി നയത്തിനെതിരേ ട്രംപ് രൂക്ഷ പരാമര്‍ശം നടത്തിയത്. 'നമ്മള്‍ ചൈനയെ നവീകരിക്കുകയാണ്. വര്‍ഷം തോറും നികുതിയിനത്തില്‍ ചൈന 500 ബില്യന്‍ ഡോളര്‍ അമേരിക്കയില്‍ നിന്നും കൊണ്ടുപോകുന്നുണ്ട്. ഈ തുക ചൈന അവരുടെ രാജ്യത്തിന്റെ വികസനത്തിന് വിനിയോഗിക്കുകയാണ് ചെയ്യുന്നത്'. നിരവധി വര്‍ഷങ്ങളായി ചൈന ഈ രീതി പിന്തുടരുകയാണെന്നും ട്രംപ് ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.