You are Here : Home / News Plus

ജസ്നയെ കണ്ടെന്ന് മൊഴി:വെച്ചൂച്ചിറ പോലീസ് മലപ്പുറത്തേക്ക്

Text Size  

Story Dated: Friday, June 22, 2018 08:29 hrs UTC

പത്തനംതിട്ടയില്‍ കാണാതായ ജസ്ന മരിയയെ മലപ്പുറത്ത് കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കേസ് അന്വേഷിക്കുന്ന വെച്ചൂച്ചിറ പോലീസ് ഇന്ന് മലപ്പുറത്തെത്തും. മലപ്പുറം നഗരമധ്യത്തിലെ കോട്ടക്കുന്ന് പാര്‍ക്കില്‍ ജസ്നയെ കണ്ടെന്നാണ് പാര്‍ക്കിലെ ജീവനക്കാര്‍ പോലീസിനെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം മൂന്നാം തീയതി ജെസ്നയെന്ന് സംശയിക്കുന്ന പെണ്‍കുട്ടി കോട്ടക്കുന്നിലെത്തിയതായാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. പാര്‍ക്കിനുള്ളില്‍ പെണ്‍കുട്ടി കരയുന്നത് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാജീവനക്കാരന്‍റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയും മൂന്ന് ആണ്‍കുട്ടികളും ഉണ്ടായിരുന്നു. ഈ പെണ്‍കുട്ടി ജസ്നയാണോ എന്നാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.