You are Here : Home / News Plus

എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞു: പോലീസ് കേസെടുത്തു

Text Size  

Story Dated: Friday, June 22, 2018 08:55 hrs UTC

എഡിജിപിയുടെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞതിന് പോലീസ് കേസെടുത്തു. എഡിജിപി സുധേഷ് കുമാറിന്റെ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞ സംഭവത്തിലാണ് പേരൂർക്കട പോലീസ് കേസെടുത്തിരിക്കുന്നത്. എഡിജിപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കല്ലെറി‍ഞ്ഞ ആളെക്കുറിച്ച് പക്ഷേ പരാതിയിൽ പരാമർശമില്ല. ബുധനാഴ്ച രാവിലെ ആരോ വീട്ടിലെ പട്ടിയെ കല്ലെറിഞ്ഞുവെന്നാണ് എഡിജിപിയുടെ പരാതിയിൽ പറയുന്നത്. കേസിൽ ആരേയും പ്രതി ചേർത്തിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.