You are Here : Home / News Plus

മലപ്പുറത്ത് കണ്ടത് ജസ്നയെയല്ല

Text Size  

Story Dated: Saturday, June 23, 2018 12:04 hrs UTC

മലപ്പുറത്ത് കണ്ട പെണ്‍കുട്ടി ജസ്നയല്ലെന്നുറപ്പിച്ച് പത്തനംതിട്ടയില്‍നിന്നുള്ള പൊലീസ് സംഘം. തങ്ങള്‍ കണ്ടത് ജസ്നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പൊലീസിന് മൊഴി നല്‍കി.

ജസ്നയുടെ നാടായ പത്തനംതിട്ട വെച്ചൂച്ചിറയിലെ എസ്ഐ സി ദിനേശനും സംഘവുമാണ് മലപ്പുറത്തെത്തിയത്. ജസ്നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് സൂചിപ്പിച്ച കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റേയും സമീപവാസിയായ ജസ്ഫറിന്‍റേയും മൊഴി രേഖപ്പെടുത്തി. 

ജസ്നയുടെ ഫോട്ടോ കാണിച്ചായിരുന്നു കാര്യങ്ങള്‍ ചോദിച്ചത്. ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും മെയ് മൂന്നിന് പാര്‍ക്കില്‍ കണ്ടിരുന്നെന്നും എന്നാല്‍ അത് ഫോട്ടോയില്‍ കാണുന്ന ജസ്നയല്ലെന്നുമാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. ജസ്ഫറും സുഹൃത്തുക്കളും പാര്‍ക്കില്‍ വെച്ചെടുത്ത സെല്‍ഫി ദൃശ്യങ്ങളില്‍ പതിഞ്ഞ പെണ്കുട്ടി ജസ്നയല്ലെന്നും സ്ഥിരീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.