You are Here : Home / News Plus

ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

Text Size  

Story Dated: Tuesday, July 10, 2018 05:24 hrs UTC

ഷോപ്പിയാനിലെ കുന്ദലന്‍ മേഖലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. സി ആര്‍ പി എഫ് സൈനികര്‍ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രണ്ടു ഭീകരവാദികള്‍ ഇതിനോടകം പിടിയിലായതായി സൂചനയുണ്ട്. പ്രദേശത്തെ ഒരുവീട്ടില്‍ 5-6 ഭീകരവാദികള്‍ ഒളിച്ചിരിക്കുന്നതായി സേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഈ വീടിന്റെ പരിസരത്തുനിന്ന് ആളുകളെ ഒളിപ്പിക്കുന്നതിനുള്ള നടപടി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More