You are Here : Home / News Plus

ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

Text Size  

Story Dated: Wednesday, July 11, 2018 12:25 hrs UTC

ബുരാരിയിലെ കൂട്ടമരണം ആത്മഹത്യ തന്നെയെന്ന് അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പത്ത് പേരുടെ റിപ്പോർട്ടാണ് പുറത്ത് വന്നത്. എന്നാല്‍ മുതിർന്ന അംഗം നാരായണി ദേവിയുടെ മരണകാരണത്തിൽ വ്യക്തതയില്ല. ഇവരുടെ മരണകാരണം സംബന്ധിച്ച് ഡോക്ടർമാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. 

ദില്ലിയിലെ ബുരാരിയിലെ 11 അംഗ കുടുംബത്തിന്‍റെ കൂട്ടമരണം തീരുമാനിച്ചുറപ്പിച്ച കൂട്ട ആത്മഹത്യയെന്ന് ഉറപ്പിക്കുന്ന കൂടുതൽ തെളിവുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കുടുംബത്തിന്‍റെ ഡയറിക്കുറിപ്പുകള്‍ കൂടാതെ ഇതു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. കടുത്ത അന്ധവിശ്വാസവും മാനസിക വിഭ്രാന്തിയിലുണ്ടായ മിഥ്യാധാരണകളുമാണ് ബുറാഡിയിലെ കൂട്ടമരണത്തിന് പിന്നില്‍ എന്നായിരുന്നു പൊലീസ് വിലയിരുത്തല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More