You are Here : Home / News Plus

മീനില്‍ ഫോര്‍മലിന്‍; ഇറക്കുമതി നിര്‍ത്തിവച്ച് അസം

Text Size  

Story Dated: Thursday, July 12, 2018 07:51 hrs UTC

രാസപരിശോധനയില്‍ മീനില്‍ ഫോര്‍മലിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അടുത്ത 10 ദിവസത്തേക്ക് സംസ്ഥാനത്തേക്കുള്ള മീന്‍ ഇറക്കുമതി അസം സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ആന്ധ്രയില്‍ നിന്ന് ഇറക്കുമതി ചെയ്ത മീനിലാണ് ഫോര്‍മലിന്‍ കണ്ടെത്തിയത്. കേരളത്തില്‍ ഫോര്‍മലിന്‍ കലര്‍ത്തിയ മീന്‍ കണ്ടെത്തിയത് വാര്‍ത്തയായപ്പോള്‍ തന്നെ മീന്‍ പരിശോധനയ്ക്ക് അയച്ചിരുന്നുവെന്നും ഫലം ഇപ്പോഴാണ് വന്നതെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. 'ജൂണ്‍ 29നാണ് ആന്ധ്രയില്‍ നിന്നെത്തിയ മീന്‍ ലബോറട്ടറി പരിശോധനയ്ക്കായി അയച്ചത്, ഫോര്‍മലിന്‍ കലര്‍ന്നിട്ടുണ്ടെന്ന ഫലം ലഭിച്ചിട്ടുണ്ട്. ഇനി വിഷം കലരാത്ത മീനാണെന്ന് അതത് സംസ്ഥാനങ്ങള്‍ തന്നെ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇറക്കുമതി തുടരൂ'- ആരോഗ്യ മന്ത്രി പീയുഷ് ഹസാരിക പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More