You are Here : Home / News Plus

ഇത് സലഫിസം: പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് കാന്തപുരം

Text Size  

Story Dated: Wednesday, July 18, 2018 07:41 hrs UTC

എസ്‍ഡിപിഐ-ക്യാംപസ് ഫ്രണ്ട് എന്നിവയുടെ മാതൃസംഘടനയായ പോപ്പുലർ ഫ്രണ്ടിനെതിരെ രൂക്ഷവിമർശനവുമായി എ.പി സുന്നി വിഭാ​ഗം നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ. ഏത് ഫ്രണ്ടായാലും ഖുർആനും ഹദീസും ഇത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കിയിട്ടില്ലെന്ന് കാന്തപുരം പറഞ്ഞു. ഇസ്സാമിന് വേണ്ടി ഒരു പൊതുതത്വത്തില്‍ അല്ലാതെ ഒരു പ്രത്യേക തത്വത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. ഇസ്ലാമിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ ഇവർ അവസാനിപ്പിക്കണം. ഖുർആൻ ദുർ വ്യായാനം ചെയ്യുന്നതാണ് ഇൗ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. എന്തൊക്കെ പേരിട്ടാലും ഇതിന് പിന്നില്‍ സലഫിസമാണ്. ഇസ്ലാമിന് വേണ്ടി തെരുവിലിറങ്ങാൻ എസ്ഡിപിഐയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അഭിമന്യുവധത്തെ തുടർന്ന് എസ്ഡിപിഐയ്ക്കും അനുബന്ധ സംഘടനകൾക്കുമെതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടപടികൾ ശക്തമാക്കിയ സാഹചര്യത്തിലാണ് കാന്തപുരത്തിന്റെ പ്രതികരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.