You are Here : Home / News Plus

കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ രൂപത ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു

Text Size  

Story Dated: Wednesday, July 18, 2018 07:50 hrs UTC

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ രൂപത, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഏഴംഗങ്ങളുള്ള അന്വേഷണ കമ്മീഷനിൽ വൈദികരെ ഉൾപ്പെടുത്തിയിട്ടില്ല. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാൻ കേരളാ പൊലീസ് സംഘം ജലന്ധറിൽ എത്താനിരിക്കെയാണ് സ്വന്തം നിലയിൽ അന്വേഷണം നടത്താനുള്ള സഭയുടെ തീരുമാനം. രൂപത ഉപദേശക സമിതിയുടെ നിർദ്ദേശ പ്രകാരമാണിത്. വൈദികർ, കന്യാസ്ത്രീകൾ, അൽമായര്‍(വിശ്വാസികള്‍) തുടങ്ങിയവരാണ് ഉപദേശക സമിതിയില്‍ ഉള്ളത്. എന്നാല്‍, അന്വേഷണ കമ്മീഷനിൽ വൈദികരില്ല. അഭിഭാഷകർ, അധ്യാപകർ, മാധ്യമ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭരായ ഏഴ് അൽമായരാണ് അന്വേഷണ കമ്മീഷനിൽ ഉള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.