You are Here : Home / News Plus

ഇടുക്കി ജില്ലയില്‍ വിനോദ സഞ്ചാരം നിരോധിച്ചു

Text Size  

Story Dated: Friday, August 10, 2018 04:06 hrs EDT

ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിനോദ സഞ്ചാരവും ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. റോഡുകള്‍ തകരാനും അപകടങ്ങളുണ്ടാവാനുമുള്ള സാധ്യത മുന്നില്‍ കണ്ടാണ് നടപടി. ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിലെ വിവിധ ഡാമുകളും തുറന്നുവിട്ടിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്കരമാണ്. ഈ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിനോദ സഞ്ചാരികളെയും ചരക്ക് വാഹനങ്ങളെയും ജില്ലയില്‍ പ്രവേശിപ്പിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More