രാജ്യത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോള്‍ സൈന്യം അതത് സംസ്ഥാന സര്‍ക്കാറുകള്‍ക്കൊപ്പം തന്നെയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാട് അറിയുന്നവര്‍ക്കേ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് കഴിയൂ. അതിനൊപ്പം സൈന്യത്തിന്റെ വൈദഗ്ധ്യം കൂടി ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഭരണസംവിധാനവും സൈന്യവും യോജിച്ചാണ് നടത്തുന്നത്. ഇതുപോലുള്ള അവസരങ്ങളില്‍ ജില്ലാ തലത്തിലെ സിവില്‍ ഭരണസംവിധാനത്തെ സഹായിക്കുകയാണ് സൈന്യത്തിന്റെ കര്‍ത്തവ്യം. നാടിനെ പരിചയമുള്ളവരുടൊപ്പം സൈന്യത്തിന്റെ വൈദഗ്ദ്യം ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരിടത്തും സൈന്യം മാത്രമായി പ്രവര്‍ത്തിച്ചിട്ടില്ല. അത് സാധ്യവുമല്ല. സംസ്ഥാന സര്‍ക്കാറിന് പുറമെ വിവിധ കേന്ദ്ര -സംസ്ഥാന ഏജന്‍സികളുടെ യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെയേ ഇവ നടക്കൂ. ജോയിന്റ് ഓപ്പറേഷന് കണ്ട്രോള് റൂമാണ് സംസ്ഥാനത്തും എല്ലാം നിയന്ത്രിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments