You are Here : Home / News Plus

ഭരണഘടനാവിരുദ്ധം; കണ്ണൂര്‍, കരുണ ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കി

Text Size  

Story Dated: Wednesday, September 12, 2018 07:27 hrs UTC

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേഡ് പ്രവശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനൻസ് സുപ്രിംകോടതി റദ്ദീക്കി. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഓര്‍ഡിനന്‍സ് റദ്ദാക്കിയിരിക്കുന്നത്. ഓര്‍ഡിനന്‍സ് കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മെഡിക്കല്‍ പ്രവേശനം നടത്തിയ കണ്ണൂർ കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർത്ഥികളുടെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇത് മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സാണ് ഇപ്പോള്‍ സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്. വിദ്യാര്‍ഥികളുടെ ഭാവിയെ കരുതിയാണ് പ്രവേശന മേല്‍നോട്ട സമിതി അറിയാതെ നടത്തിയ പ്രവേശനത്തിന് അനുകൂലമായി ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് എന്നായിരുന്നു സര്‍ക്കാര്‍ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More