You are Here : Home / News Plus

കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പൊലീസ്

Text Size  

Story Dated: Friday, September 14, 2018 07:16 hrs UTC

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് പൊലീസ്. ഉതോടെ ചോദ്യം ചെയ്യലിന് ശേഷം ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന. പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് മഠത്തിലുണ്ടായിരുന്നുവെന്ന് പൊലീസിന് വ്യക്തമായതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2014 മെയ് അഞ്ചിന് ബിഷപ്പ് കുറവിലങ്ങാട് ഉണ്ടായിരുന്നുവെന്നതിന് വ്യക്തമായ തെളിവുണ്ട് പൊലീസ്. മഠത്തിലെ രജിസ്റ്റർ, ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി, തൊടുപുഴ മഠത്തിലെ മദറിന്റെ മൊഴി എല്ലാം ബിഷപ്പിനെതിരെയുള്ള തെളിവുകളായി. മെയ് അഞ്ചിന് തൊടുപുഴ മുതലക്കോടം മഠത്തിലായിരുന്നുവെന്നായിരുന്നു ബിഷപ്പിന്റെ മൊഴി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More