You are Here : Home / News Plus

12 നഗരങ്ങളില്‍ പെട്രോള്‍ വില 90 കടന്നു

Text Size  

Story Dated: Monday, September 17, 2018 07:56 hrs UTC

രാജ്യത്ത് പെട്രോള്‍ വില കുതിച്ചുയര്‍ന്ന് 90 രൂപ കടന്നു. മഹാരാഷ്ട്രയിലെ 12 നഗരങ്ങളിലാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 90 രൂപ കടന്നത്. മഹാരാഷ്ട്രയിലെ പര്‍ഭാനി, നന്ദുര്‍ബാര്‍, നന്ദേഡ്, ലത്തൂര്‍, ജല്‍ന, ജല്‍ഗോണ്‍, ഹിങ്കോളി, ഗോണ്ടിയ, ബുല്‍ധാന, ബീഡ്, ഔറംഗബാദ്, രത്നഗിരി എന്നീ നഗരങ്ങളിലാണ് പെട്രോള്‍ വില 90 രൂപ കടന്നത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വില രേഖപ്പെടുത്തിയത് പര്‍ഭാനിയിലാണ്. ഒരു ലിറ്റര്‍ പെട്രോളിന് 91 രൂപ 15 പൈസയാണ് വില. ഇന്നലെ പെട്രോളിന് തിരുവനന്തപുരത്ത് 57 പൈസയും ദില്ലിയിൽ 28 പൈസയുമാണ് വര്‍ധിച്ചത്. ലിറ്ററിന് 85 രൂപ 27 പൈസയായായിരുന്നു തിരുവനന്തപുരത്തെ ഇന്നത്തെ വില. മെട്രോ നഗരങ്ങളിൽ മുംബൈയിലാണ് പെട്രോളിനും ഡീസലിനും ഏറ്റവും ഉയര്‍ന്ന വില. മുംബൈയില്‍ പെട്രോളിന്റെ വില 89.38 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോഡിലെത്തിയിരിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.