You are Here : Home / News Plus

അമിത ചാർജ്; ഒാട്ടോ ഡ്രൈവറെ യാത്രക്കാരൻ കുത്തിക്കൊന്നു

Text Size  

Story Dated: Monday, October 08, 2018 09:43 hrs UTC

അധിക ഒാട്ടോ ചാർജ് ഈടാക്കിയ ഡ്രൈവറെ യാത്രക്കാരൻ കുത്തികൊന്നു. ഒാട്ടോ ഡ്രൈവറായ ജഹാം​ഗിർ അലാം(26) ആണ് കൊല്ലപ്പെട്ടത്. ദില്ലി കൊണാട്ട് പ്ലേസിൽ ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ദില്ലിയിലെ ഖാൻപുരിൽനിന്നും കൊണാട്ട് പ്ലേസിലേക്ക് പോകുന്നതിനാണ് യാത്രക്കാർ ജഹാം​ഗിറിന്റെ ഒാട്ടോ പിടിച്ചത്. യാത്രക്കിടയിൽ അധിക ചാർജ് ഈടാക്കുകയും അനുവാ​ദം കൂടാതെ മറ്റൊരു യാത്രക്കാരനെ ഒാട്ടോയിൽ കയറ്റുകയും ചെയ്തെന്ന് ആരോപിച്ച് യാത്രക്കാരും ജഹാം​ഗിറും തമ്മിൽ വഴക്കായി. ഒാട്ടോയിൽ ഡ്രൈവറടക്കം നാല് പേർ നേരത്തെതന്നെ ഉണ്ടായിട്ടും ഒരാളെ അധികം കൂടി എന്നായിരുന്നു യാത്രക്കാരൻ ആരോപിച്ചത്. തുടർന്ന് വഴക്ക് മൂക്കുകയും യാത്രകാരൻ ജഹാം​ഗിറിനെ കുത്തുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More