You are Here : Home / News Plus

ശബരിമല: പുന:പരിശോധന ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

Text Size  

Story Dated: Tuesday, October 09, 2018 07:05 hrs UTC

ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജി അടിയന്തിരമായി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. ക്രമ പ്രകാരം മാത്രമെ ഹര്‍ജികള്‍ പരിഗണിക്കാന്‍സാധിക്കൂ എന്നും സുപ്രിംകോടതി വ്യക്തമാക്കി. പൂജ അവധിക്ക് മുമ്പ് തന്നെ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാരന്‍റെ ആവശ്യം സുപ്രിം കോടതി തള്ളി. പൂജയ്ക്ക് കോടതി അടച്ചാലും അത് കഴിഞ്ഞ് തുറക്കുമല്ലോ എന്നായിരുന്നു സുപ്രിംകോടതിയുടെ ചോദ്യം. എൻഎസ്എസും പന്തളം രാജകുടുംബവും അടക്കം നാല് പേരാണ് ഇതുവരെ ഹർജികൾ സമർപ്പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More