You are Here : Home / News Plus

ഗവര്‍ണര്‍ക്കെതിരെ ലേഖനം: നക്കീരന്‍ ഗോപാൽ അറസ്റ്റില്‍

Text Size  

Story Dated: Tuesday, October 09, 2018 07:18 hrs UTC

തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാലിലാല്‍ പുരോഹിതിനെതിരെ അപകീര്‍ത്തികരമായ ലേഖനമെഴുതിയെന്ന കേസില്‍ തമിഴ് ആഴ്ചപ്പതിപ്പായ നക്കീരന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു. പൂണെയ്ക്ക് പോകാനായി എത്തിയ ഗോപാലനെ വിമാനത്താവളത്തില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. സര്‍വകലാശാല അധികൃതര്‍ക്കു 'വഴങ്ങിക്കൊടുക്കാന്‍' പെണ്‍കുട്ടികളെ അധ്യാപികയായ നിര്‍മലാദേവി പ്രേരിപ്പിച്ചെന്ന ആരോപണത്തെക്കുറിച്ചുള്ള ലേഖനമാണ് ഗോപാലനെ കുടുക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More