You are Here : Home / News Plus

മീ ടൂ: എം.ജെ അക്ബര്‍ രാജിവെക്കണമെന്ന് കോണ്‍ഗ്രസ്

Text Size  

Story Dated: Wednesday, October 10, 2018 04:22 hrs UTC

ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകയാണ് കേന്ദ്ര സഹമന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. എം.ജെ അക്ബര്‍ മാധ്യമ പ്രവര്‍ത്തകനായിരുന്ന കാലത്ത് അദ്ദേഹത്തില്‍നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നുവെന്നാണ് മാധ്യമ പ്രവര്‍ത്തക ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. എം.ജെ അക്ബര്‍ രാജിവെക്കുകയും അന്വേഷണം നേരിടുകയും വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. നിശബ്ദത ഒന്നിനും പരിഹാരമല്ലെന്നും പ്രധാനമന്ത്രിയും ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More