You are Here : Home / News Plus

പി.കെ ശശിയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവ് വീണ്ടും പരാതി നല്‍കി

Text Size  

Story Dated: Thursday, November 08, 2018 07:10 hrs UTC

പി.കെ ശശി എം.എല്‍.എയ്‌ക്കെതിരെ സി.പി.എമ്മിന് പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് സി.പി.എം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കി. എം.എല്‍.എയ്ക്ക് എതിരായ പാര്‍ട്ടിതല അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായാണ് പുതിയ പരാതിയിലെ ആരോപണം. നേരത്തെ താന്‍ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണം നടത്തിയെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല. സംശയാസ്പദമായ പെരുമാറ്റമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്നും ഉണ്ടാവുന്നത്. പി.കെ ശശിക്കെതിരായ അന്വേഷണം നടക്കുമ്പോഴും അദ്ദേഹം പൊതുപരിപാടിയില്‍ പങ്കെടുക്കുന്നു. സംശയാസ്പദമായ ഇടപെടലുകള്‍ പി.കെ ശശി നടത്തുന്നതായും പെണ്‍കുട്ടി നല്‍കിയ പുതിയ പരാതിയില്‍ പറയുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More