You are Here : Home / News Plus

ബൈക്ക് ലോറിയിലിടിച്ച് കത്തി; രണ്ട് എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു

Text Size  

Story Dated: Thursday, November 08, 2018 02:20 hrs EST

ആലപ്പുഴ നങ്ങ്യാർകുളങ്ങരയിൽ ബൈക്ക് ലോറിയിലിടിച്ച് കത്തി ബൈക്ക് രാത്രികരായ രണ്ടുപേര്‍ മരിച്ചു. ഇരുവരുടെയും ശരീരം തീപടര്‍ന്ന് വെന്ത നിലയിലാണ്. ബൈക്ക് ലോറിയിലിടിച്ച ഉടന്‍ കത്തിനശിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി കിരൺ കൃഷ്ണന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. മാവേലിക്കര സ്വദേശി ശങ്കര്‍ കുമാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. ഇരുവരുംഎഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി കളാണ്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. ബൈക്ക് അമിതവേഗതയിലായിരുന്നെന്ന് പൊലീസ് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ എങ്ങനെയാണ് ബൈക്കിന് തീപടര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.