You are Here : Home / News Plus

ലൈഫ് മിഷന്‍:രണ്ടാംഘട്ടത്തിലും എറണാകുളം മുന്നില്‍; പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍

Text Size  

Story Dated: Tuesday, February 12, 2019 09:04 hrs EST

കേരള സര്‍ക്കാരിന്റെ നവകേരള മിഷന്റെ കീഴിലുള്ള ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണ  പദ്ധതിയായ ലൈഫ് മിഷനിലൂടെ 201819ല്‍ എറണാകുളം ജില്ലയില്‍ പൂര്‍ത്തിയാക്കിയത് ആയിരത്തിലധികം വീടുകള്‍. ഇതോടെ പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍  എറണാകുളം ജില്ല രണ്ടാംഘട്ടത്തിലും മുന്നിലെത്തി. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കാണ് ധനസഹായം നല്കുന്നത്.

പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍,  വിവിധ കേന്ദ്രാവിഷ്‌കൃത സംസ്ഥാന പദ്ധതികള്‍ക്കു കീഴില്‍ ആരംഭിച്ച് പൂര്‍ത്തിയാക്കാത്ത വീടുകളുടെ പണി പൂര്‍ത്തിയാക്കുന്നതിനായിരുന്നു മുന്‍ഗണന. ഈ ഘട്ടത്തിലും ജില്ല തന്നെയായിരുന്നു മുന്നില്‍. രണ്ടാംഘട്ടത്തില്‍ ജില്ലയിലെ ആയിരത്തിഒന്നാമത് വീടിന്റെ താക്കോല്‍ദാനം മുഖ്യമന്ത്രി 17ന് വൈകീട്ട് 4.30ന് ചേന്ദമംഗലം പാലിയം ഗവ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും.



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More